'സഹപാഠിക്കൊരു സ്നേഹവീട് ' സമര്‍പ്പിച്ചു
ചാലിയം: വിദ്യാര്‍ഥി, അധ്യാപക, രക്ഷാകര്‍തൃ കൂട്ടായ്മയില്‍ നിര്‍മിച്ച സ്നേഹവീട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് താക്കോല്‍ കൈമാറി സമര്‍പ്പിച്ചു. ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സഹപാഠിക്കൊരു വീട് പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ സമര്‍പ്പണമാണ് മന്ത്രി നിര്‍വഹിച്ചത്. മണ്ണൂര്‍ റെയില്‍ കാരാളി പറമ്പിനു സമീപമാണ് വീട് നിര്‍മിച്ചത്. മൂന്നാമത്തെ വീടിന്റെ പ്രഖ്യാപനം വി.കെ.സി മമ്മദ് കോയ എം.എല്‍.എ ചടങ്ങില്‍ നിര്‍വഹിച്ചു.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി തന്മിയത്തുല് ഇസ്ലാം അസോസിയേഷന് പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലന്, ജില്ലാ പഞ്ചായത്തംഗം കെ. ഭാനുമതി, ബ്ലോക്ക് പഞ്ചായത്തംഗം സബൂന, ഗ്രാമപഞ്ചായത്തംഗം എം.വി ഷാഹിന, പി.ടി.എ പ്രസിഡന്റ് കെ.പി അഷ്റഫ്, പ്രിന്‍സിപ്പല്‍ എം.വി സൈദ് ഹിസാമുദ്ദീന്, ഹെഡ്മിസ്ട്രസ് ഒ.ജയശ്രീ, ഇ.പി നസീബ് റഹ്മാന്, എം. മെഹര്ബാന്, സ്കൂള്‍ ലീഡര്‍ പി. ഫവാസ്, എം. അഫ്സത്ത് സംസാരിച്ചു.
കലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി നേടിയ ഹയര്‍ സെക്കന്‍ഡറി സോഷ്യോളജി അധ്യാപകന് ഡോ. കെ.വി മുഹമ്മദ്, സഹപാഠിക്കൊരു വീട് പദ്ധതിയുടെ എന്‍ജിനീയര്‍ ടി.പി റഫീഖ് റഹ്മാന് എന്നിവര്‍ക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."