HOME
DETAILS
MAL
പാലക്കാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു
December 25, 2025 | 10:25 AM
പാലക്കാട്: തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
മീന്‍ പിടിക്കാന്‍ പോയി മടങ്ങവെയാണ് അപകടമുണ്ടായത്. വഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പി ശ്രദ്ധയില്‍പ്പെടാതെ പിടിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വൈദ്യുതി കമ്പി പൊട്ടികിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നുമാണ് ആക്ഷേപമുയരുന്നത്.
man died due to an electric shock from a fallen electricity line in Palakkad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."