നീലഗിരി കുന്നുകളില്‍ സമസ്താരവം; സന്ദേശ യാത്രക്ക് ഉജ്വല വരവേല്‍പ്
നീലഗിരി: സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയ്ക്ക് നീലഗിരിക്കുന്നുകളില്‍ ഗംഭീര വരവേല്‍പ്പ്. ഇന്നലെ കരിമ്പനകളുടെ നാട്ടിലെ പര്യടനവും കഴിഞ്ഞ് എടക്കര വഴി ചുരം കയറി നീലഗിരിയിലെ ഗൂഢല്ലൂരിലെത്തിയ ജാഥാ നായകനെയും യാത്ര സംഘത്തെയും ഉജ്ജ്വലമായാണ് നീലഗിരിയിലെ ജനത സ്വീകരിച്ചത്. ഗൂഡല്ലൂരിലെ വഴിയോരങ്ങള്‍ മുഴുവനും സമസ്തയുടെ പതാകയും സന്ദേശയാത്രയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊണ്ട് നിറഞ്ഞിരുന്നു.
സ്വീകരണ കേന്ദ്രത്തിന്റെ മീറ്ററുകള്‍ക്കപ്പുറത്ത് ബൈക്കില്‍ കാത്തുനിന്ന വിഖായയുടെ നീലക്കോട്ടണിഞ്ഞ വളണ്ടിയര്‍മാര്‍ ജാഥയെ വരവേറ്റു.സമസ്തയെ സ്‌നേഹിക്കുന്ന നീലഗിരിയിലെ നൂറുകണക്കിന് മനുഷ്യര്‍ കാല്‍നടയായി ജാഥയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു.
നീലഗിരി ജില്ലാ ഗവണ്‍മെന്റ്ഖാസി ഹസ്രത്ത് മൗലാനാ മുജീബ് റഹ്‌മാന്‍ അല്‍ ഖാസിമി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്അബൂബക്കര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. എം. ദ്രവിഡ മണി, ഹംസ ചളിവയല്‍, വി.കെ ഹനീഫ എന്നിവര്‍ അതിഥികളായി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ശതാബ്ദി സന്ദേശം നല്‍കി.
ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, മുജ്തബ ഫൈസി ആനക്കര, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ വിഷയാവതരണം നടത്തി. ജനറല്‍ കണ്‍വീനര്‍ പി.കെ. എം ബാഖവി സ്വാഗതവും കോഡിനേറ്റര്‍ ശരീഫ് ദാരിമി നന്ദിയും പറഞ്ഞു.
മൊയ്തീന്‍ റഹ്‌മാനി, ജമാല്‍ അന്‍സരി, അബ്ദുല്‍ ബാരി, ഗൂഡല്ലൂര്‍ റെയ്ഞ്ച് സെക്ര സൈതലവി റഹ്‌മാനി, ട്രഷറര്‍ ഫള്ല്‍ റഹ്‌മാന്‍ ദാരിമി,
പന്തല്ലൂര്‍ റൈഞ്ച്' പ്രസി. കെ.പി അസീസ് ഫൈസി, സെക്ര. ജമാല്‍ അന്‍സരി,ബിദൃക്കാട് റൈഞ്ച് പ്രസി. ജമാല്‍ ഫൈസി, സെക്ര. ഉമര്‍ ലതീഫി, കെ.പി അലി മുസ്ലിയാര്‍, എസ്. വൈ. എസ് സെക്ര. മോയിന്‍ ഫൈസി, വര്‍ക്കിംഗ് സെക്ര. ഉമ്മര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ പി.കെ ഹനീഫ, മുഫത്തിശ്മാരായ അലി ഫൈസി, ഉമര്‍ ബാഖവി, കുഞ്ഞാവ ഹാജി, യൂസുഫ് ഹാജി, കുട്ടിപ്പ ഹാജി, നാസര്‍ ഹാജി, മാനുപ്പ, കുഞ്ഞി മുഹമ്മദ്, സൈദലവി ഹാജി,അന്‍വര്‍ മടക്കല്‍, നൗഫല്‍ ദാരിമി, ബശീര്‍ മുസ്‌ലിയാര്‍, റിയാസ് അഷ്‌റഫ്, അബ്ദുല്‍ ശമീര്‍, ഉസ്മാന്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.
the samastha centenary message march led by syed muhammad jifri muthukoya thangal received a grand welcome in the nilgiris, with large public participation and a formal reception meeting held in gudalur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."