കുടുംബ വഴക്കിനിടെ വെടിവെപ്പ്: യുവാവിന് പരുക്കേറ്റു, സഹോദരി ഭർത്താവിനെതിരെ കേസ്
തിരുവനന്തപുരം: തലസ്ഥാനത്ത് കുടുംബ വഴക്കിനിടെ യുവാവിന് വെടിയേറ്റു. തൂങ്ങാംപാറ സ്വദേശിയായ അജിത്ത് (27) എന്ന യുവാവിനാണ് വെടിയേറ്റത്. സംഭവത്തിൽ അജിത്തിന്റെ സഹോദരി ഭർത്താവ് സജീവിനെതിരെ പൊലിസ് നടപടി ആരംഭിച്ചു. എയർഗൺ ഉപയോഗിച്ചാണ് സജീവ് വെടിയുതിർത്തത്.
സെക്യൂരിറ്റി ജീവനക്കാരനായ സജീവും അജിത്തും ഒരേ വീട്ടിലാണ് താമസിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ ഇരുവരും തമ്മിൽ വാക്കേറ്റവും തർക്കവും നിലനിന്നിരുന്നു. തർക്കം രൂക്ഷമായതോടെ സജീവ് കയ്യിലുണ്ടായിരുന്ന എയർഗൺ എടുത്ത് അജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവസമയത്ത് പ്രതിയും പരാതിക്കാരനും മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ അജിത്തിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. സംഭവത്തിൽ കാട്ടാക്കട പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
a 27-year-old youth named ajith sustained injuries after being shot by his brother-in-law, sajeev, during a family dispute at thoongampara, thiruvananthapuram. the incident occurred on thursday morning following a heated argument between the two, who reside in the same house. sajeev, a security guard, allegedly used an airgun to fire at ajith. preliminary reports suggest that both individuals were under the influence of alcohol at the time of the clash. ajith has been admitted to a nearby hospital with non-life-threatening injuries. the kattakkada police have registered a case and initiated an investigation into the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."