HOME
DETAILS

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ബജ്‌റംഗ്ദൾ അക്രമം; സ്കൂളും കടകളും അടിച്ചുതകർത്തു

  
Web Desk
December 25, 2025 | 12:34 PM

Bajrang dal violence against christmas celebrations in assam school and shops vandalized

ദിസ്പുർ: അസമിലെ നൽബാരി ജില്ലയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ വിശ്വഹിന്ദു പരിഷത്ത് - ബജ്‌റംഗ്ദൾ പ്രവർത്തകരുടെ വ്യാപക അക്രമം. പനിഗോൺ ഗ്രാമത്തിലെ സെന്റ് മേരീസ് സ്കൂളിലെ ആഘോഷങ്ങൾ തടഞ്ഞ സംഘം, വിദ്യാലയത്തിലെ അലങ്കാരങ്ങളും ബാനറുകളും നശിപ്പിച്ചു. സ്കൂൾ പരിസരത്ത് ക്രിസ്മസ് ആഘോഷിക്കാൻ പാടില്ലെന്ന് മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചു കയറിയ പ്രവർത്തകർ 'ജയ് ശ്രീറാം' വിളികളോടെ ആഘോഷത്തിനായി ഒരുക്കിയ പോസ്റ്ററുകളും തോരണങ്ങളും വലിച്ചു കീറുകയായിരുന്നു. സ്കൂളിന് പുറമെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിംഗ് മാളുകളിലും സംഘം അക്രമം അഴിച്ചുവിട്ടു. കടകളിൽ വിൽപനയ്ക്ക് വച്ചിരുന്ന ക്രിസ്മസ് അലങ്കാര വസ്തുക്കൾ സംഘം റോഡിലിട്ട് തീയിട്ടു നശിപ്പിച്ചു. ഇന്ത്യയുടേതല്ലാത്ത ആഘോഷങ്ങൾ ഇവിടെ അനുവദിക്കില്ലെന്നാണ് വിഎച്ച്പി-ബജ്‌റംഗ്ദൾ ജില്ലാ സെക്രട്ടറി ഭാസ്കർ ദേകയുടെ പ്രതികരണം.

സംഭവം നടന്നതായി പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, സ്കൂൾ അധികൃതരോ വ്യാപാരികളോ ഇതുവരെ പരാതി നൽകാൻ തയ്യാറായിട്ടില്ല. നിലവിൽ പരാതികൾ ലഭിക്കാത്തതിനാൽ ആർക്കെതിരെയും എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമത്തിന് പിന്നാലെ നൽബാരി നഗരത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

 

 

 

Bajrang Dal activists disrupt Christmas celebrations in Assam; school and shops vandalized. In the Nalbari district of Assam, members of the Vishwa Hindu Parishad (VHP) and Bajrang Dal disrupted Christmas celebrations at St. Mary’s School in Panigaon. The group reportedly entered the school premises, tore down banners and posters, and threatened the management against holding festivities.

Following the incident at the school, the mob targeted local shops and shopping malls, seizing Christmas decorations and setting them on fire in the streets. VHP District Secretary Bhaskar Deka stated that they would not accept celebrations they deem "non-Indian." While the police confirmed the violence, they noted that no FIR has been registered yet as no formal complaints have been filed by the victims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും

Kerala
  •  14 days ago
No Image

റമദാന്റെ ആദ്യ ദിനങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; വെടിവെപ്പ്, ഒപ്പം വ്യാപക അറസ്റ്റും 

International
  •  14 days ago
No Image

വീണ്ടും ചികിത്സാപിഴവ്; ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചില്ല് നീക്കാതെ മുറിവ് വച്ചുകെട്ടിയെന്ന് പരാതി

Kerala
  •  14 days ago
No Image

ആർക്കും ഒന്നും ഓർമയില്ല! ഉഷയുടെ ശസ്ത്രക്രിയ നടത്തിയതിന്റെ ഉത്തരവാദിത്വം ഏൽക്കാതെ ഡോക്ടർമാർ; ആവശ്യത്തിന് നഴ്‌സുമില്ല, ജീവനക്കാരുമില്ല - സിസ്റ്റം തകരാറിലാണ് സാർ...

Kerala
  •  14 days ago
No Image

മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  14 days ago
No Image

ചെറിയ പെരുന്നാളിന് നാട്ടിൽ വരുന്നുണ്ടോ? വിമാനയാത്രാ നിരക്ക് വർധനവ് കീശ കാലിയാക്കും; പ്രവാസികൾ പെരുന്നാൾ അവധി ചെലവഴിക്കുന്നത് ഇങ്ങനെ

uae
  •  14 days ago
No Image

മുനമ്പത്ത് വഖഫ് ഭൂമി കയ്യേറിയെന്ന ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

അത് കത്രികയല്ല, വയറില്‍ കുടുങ്ങിയാലും പ്രശ്‌നമില്ല; ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക

Kerala
  •  14 days ago
No Image

വര്‍ണ വിളക്കുകളില്ല, തോരണങ്ങളില്ല; ജറുസലേമില്‍ റമദാനിലെ അലങ്കാരങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ഇസ്‌റാഈല്‍

International
  •  14 days ago
No Image

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

National
  •  14 days ago