ഇവിടെ എല്ലാമുണ്ട്, നൂറാം വാര്‍ഷിക പ്രചരണവുമായി 'ഇസ' യുടെ മൊബൈല്‍ വിപണന വാഹനം
കല്‍പറ്റ: ഇവിടെ പുസ്തകങ്ങളുണ്ട്, നൂറാം വാര്‍ഷികത്തിന്റെ ലോഗോ പതിപ്പിച്ച കുടയും ടീഷര്‍ട്ടുമെല്ലാമുണ്ട്, ഇത് ഇസ്ലാമിക് സാഹിത്യ അക്കാദമി(ഇസ) വിപണന മേളയുടെ മൊബൈല്‍ വാഹനം. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശയാത്രയുടെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഇവര്‍ നേരത്തെയെത്തും. വാഹനത്തിനുള്ളില്‍ സജ്ജീകരിച്ച പുസ്തകങ്ങളും മറ്റും ഇവര്‍ വിപണനം നടത്തും.
നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ലോഗോ പതിപ്പിച്ച കുട, കുട, ക്ലോക്ക്, കീചെയിന്‍, പേന, പഴ്സ്, കപ്പ്, ട്രേ, മൊബൈല്‍ സ്റ്റാന്‍ഡ്, ബാഗ്, ടീഷര്‍ട്ട്, തൊപ്പി തുടങ്ങിയവയെല്ലാം ഇവരുടെ കയ്യിലുണ്ട്. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത പുറത്തിറക്കുന്ന 100 പുസ്തകങ്ങളില്‍ പ്രസിദ്ധീകരിച്ച 40 പുസ്്തകങ്ങളും ഇവിടെ നിന്ന് വാങ്ങാനാവും. കൂടാതെ സമസ്ത പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്ക്, വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, തുടങ്ങി സമസ്തയുടെ നേതാക്കളുടെ ജീവചരിത്രങ്ങള്‍, ചരിത്ര പുസ്തകങ്ങള്‍, ഇസ്‌ലാമിക പഠനങ്ങള്‍, നോവലുകള്‍, കലണ്ടറുകള്‍ എന്നിവയെല്ലാം ഇസ മൊബൈല്‍ വാഹനത്തിലുണ്ട്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക സാഹിത്യ അക്കാദമി(ഇസ) നൂറാം വാര്‍ഷിക പ്രചരണാര്‍ഥമാണ് മൊബൈല്‍ വിപണന മേളക്ക് തുടക്കമിട്ടത്. കന്യാകുമാരിയില്‍ നിന്നും തുടങ്ങിയ ഇവരുടെ യാത്ര ശതാബ്ദി സന്ദേശയാത്രയുടെ അവസാന കേന്ദ്രമായ മംഗലാപുരത്ത് വരെ തുടരും. നൂറാം വാര്‍ഷിക വരെ മൊബൈല്‍ വാഹനം പ്രയാണം തുടരാനാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
the islamic literature academy has launched a mobile marketing fair as part of the samastha centenary celebrations, offering books and centenary-logo merchandise at all reception centres of the message march.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."