കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ
കൊല്ലം: ആഘോഷക്കാലത്തെ ലഹരി ഒഴുക്ക് തടയാൻ പൊലിസ് നടത്തുന്ന കർശന പരിശോധനയിൽ കൊല്ലത്ത് എംഡിഎംഎയുമായി യുവനേതാവും സുഹൃത്തും പിടിയിലായി. ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡൻ്റ് പട്ടത്താനം സ്വദേശി റെനീഫ്, ഇരവിപുരം പുത്തൻചന്ത സ്വദേശി ഷാരുഖ് ഖാൻ എന്നിവരെയാണ് ഇരവിപുരം പൊലിസ് അറസ്റ്റ് ചെയ്തത്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യം വെച്ച് നഗരത്തിൽ വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലിസ് പരിശോധന കർശനമാക്കിയത്. പുത്തൻചന്ത റെയിൽവേ ഗേറ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് വിൽപനയ്ക്കായി കരുതിയിരുന്ന മാരക ലഹരിമരുന്ന് കണ്ടെടുത്തത്.
ആഘോഷ സീസണിൽ ലഹരിമാഫിയയുടെ പ്രവർത്തനം തടയുന്നതിനായി കൊല്ലം സിറ്റി പൊലിസ് പ്രത്യേക പരിശോധനകൾ തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
The Kollam City Police (DANSAF) and Paravur Police arrested Sreejith, a former DYFI regional president and current temple committee president, along with his friend Ranjith for the possession of MDMA. The duo was apprehended near the Pozhikkara bridge following a secret tip-off. The police investigation suggests the drugs were intended for sale during the Christmas and New Year festive season. Both suspects have been remanded in judicial custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."