HOME
DETAILS

മൂടൽമഞ്ഞ് തലപ്പാവ് കെട്ടിയ നീലഗിരിയുടെ മടിത്തട്ടിൽ സമസ്ത ശതാബ്ദിയുടെ സംഘക്കരുത്ത്

  
December 25, 2025 | 2:18 PM

the organizational strength of samasthas centenary in the lap of nilgiris crowned by mist

ഗൂഡല്ലൂർ: സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ 13-ാം സ്വീകരണമാണ് തമഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ പ്രൗഡമായത്. പാലക്കാടൻ മണ്ണിൽ നിന്നാണ് സമസ്ത ശദാബ്ദി സന്ദേശ യാത്രയുടെ വ്യാഴാഴ്ചയിലെ ആദ്യ സ്വീകരണം ഗൂഡല്ലൂരിൽ നൽകിയത്. നൂറ് കണക്കിന് പ്രവർത്തകർ പലസംഘങ്ങളായി സമസ്തയുടെ കെടികളേന്തി വഴിയോരങ്ങളിൽ സ്വീകരിക്കാൻ കാത്തിരുന്നു. ഇവർ പിന്നീട് കൂട്ടമായി സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ ക്യാപ്റ്റൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ വേദിയിലേക്ക് ആനയിച്ചത്.

തമിഴ്‌നാട് ഗവ.നീലഗിരി ഖാസി മൗലാന അൽഹാജ് മുജീബുറഹ്‌മാൻ അൽഖാസിമി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷനായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. ദ്രാവിഡ മണി, ഹംസ ചളിവയൽ, പി.കെ ഹനീഫ സംസാരിച്ചു. ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, എം.ടി അബൂബക്കർ ദാരിമി, മുജ്തബ ഫൈസി ആനക്കര വിഷയാവതരണം നടത്തി. സെക്രട്ടറി പി.കെ.എം ബാഖവി സ്വഗതം പറഞ്ഞു. സ്വാഗത സംഘം കോഡിനേറ്റർ എ.എം ശരീഫ് ദാരിമി നന്ദിയും പറഞ്ഞു.

ആദർശത്തിലൂന്നി സമസ്ത മുന്നോട്ട് വെക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് തമിഴ്‌നാട് സർക്കാരിന്റെ നീലഗിരി ജില്ലാ ഖാസി മൗലാന അൽഹാജ് മുജീബുറഹ്‌മാൻ അൽഖാസിമി പറഞ്ഞു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് നീലഗിരി ജില്ലയിൽ നൽകിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളിൽ സമസ്ത ആവിഷ്‌കരിച്ച പ്രവർത്തനങ്ങൾ നമ്മെ വാചാലാമാക്കുന്നതാണ്. എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് വിഭ്യാസ മേഖലയിൽ സമസ്ത കണിച്ച ദീർഘവീക്ഷണമാണ്. മതവിദ്യാഭ്യാസത്തിന്റെ പ്രധാന്യം പൊതുസമൂഹത്തിന് മനസിലാക്കി കൊടുത്ത് സമസ്തായാണ്. 11000ലധികം മദ്‌റസകൾ കേരളത്തിന്റെയും രാജ്യത്തിന്റേയിം മറ്റ് സംസ്ഥാനങ്ങളിലും സ്ഥാപിച്ച് ഒരു ലക്ഷത്തിലധികം അധ്യാപകരെ വാർത്തെടുത്ത് സമുദായത്തിന് മതബോധം വളർത്തിയെടുക്കാൻ അവർ കാണിച്ച പരിശ്രമം എത്ര അഭിനന്ദിച്ചാലും മതിയാവാത്തതാണ്.

സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ സമസ്ത പുലർത്തുന്ന ദീർഘവീക്ഷണം സഹോദരസമുദായങ്ങളുടെ അഭിനന്ദനം പോലും നേടിയെടുക്കുന്നതാണ്. മനുഷ്യരുടെ സാമൂഹിക പശ്ചാത്തലങ്ങളിൽ അടക്കം സമസ്തയുടെ ഇടപെടലുകൾ നമുക്ക് മാർദർശനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

the spirit of unity unfolds in the mist-covered valleys of the nilgiris as samastha celebrates its historic centenary. nestled in the serene lap of nature, the event showcases the massive organizational strength and collective power of the movement, marking a hundred years of faith and service.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  2 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  2 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  2 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  2 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  2 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  2 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  2 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  2 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  2 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  2 days ago