കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം
കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ യു.ഡി.എഫിൽ ധാരണയായി. മുതിർന്ന കോൺഗ്രസ് നേതാവ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകും. യു.ഡി.എഫിലെ ധാരണപ്രകാരം കാലാവധിയിൽ ഒരു വർഷം കേരള കോൺഗ്രസിന് (ജോസഫ് വിഭാഗം) ലഭിക്കും. കേരള കോൺഗ്രസ് പ്രതിനിധിയായി ജോസ്‌മോൻ മുണ്ടക്കനാകും അധ്യക്ഷ പദവിയിലെത്തുക.
അധ്യക്ഷ പദവി പങ്കിടുന്ന കാര്യത്തിൽ കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ നടന്ന ചർച്ചയിലാണ് അന്തിമ തീരുമാനമായത്. ജോഷി ഫിലിപ്പ് ആദ്യ ഘട്ടത്തിൽ ചുമതലയേൽക്കും. എന്നാൽ കേരള കോൺഗ്രസിന്റെ ഒരു വർഷത്തെ ടേം എന്ന് തുടങ്ങണം എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരുത്തും. 2020-ൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയ കോട്ടയത്ത് ഇത്തവണ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെയാണ് ഭരണം തിരിച്ചുപിടിച്ചത്.
ആകെ സീറ്റുകൾ: 23
യുഡിഎഫ്: 17
എൽഡിഎഫ്: 06
എൻഡിഎ: 0
കഴിഞ്ഞ തവണ കയ്യിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടതോടെ എൻഡിഎ ഇത്തവണ സംപൂജ്യരായി.
കേരള കോൺഗ്രസ് എം (മാണി വിഭാഗം) എൽഡിഎഫിലേക്ക് ചേക്കേറിയതോടെ കഴിഞ്ഞ തവണ യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. എന്നാൽ ഇത്തവണ ഘടകകക്ഷികൾക്ക് നൽകിയിരുന്ന സീറ്റുകൾ തിരിച്ചെടുത്ത് 16 ഇടത്ത് കോൺഗ്രസ് നേരിട്ട് മത്സരിക്കുകയായിരുന്നു. കേരള കോൺഗ്രസ് 7 സീറ്റുകളിലും ജനവിധി തേടി.
2005-ലെ ഉപതെരഞ്ഞെടുപ്പിലും 2020-ലെ പൊതുതെരഞ്ഞെടുപ്പിലും ഒഴികെ എന്നും യു.ഡി.എഫിനെ തുണച്ച ചരിത്രമാണ് കോട്ടയം ജില്ലാ പഞ്ചായത്തിനുള്ളത്. 2015-20 കാലഘട്ടത്തിൽ കേരള കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളെ തുടർന്ന് അധ്യക്ഷ പദവിയെ ചൊല്ലിയുണ്ടായ തർക്കമാണ് മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തിന് വഴിതെളിച്ചത്. ആ രാഷ്ട്രീയ മുറിവുകൾക്ക് കൂടിയാണ് ഈ വിജയത്തോടെ യുഡിഎഫ് മറുപടി നൽകിയിരിക്കുന്നത്.
As per the power-sharing agreement within the United Democratic Front (UDF), Joshi Philip will take over as the President of the Kottayam District Panchayat. This arrangement follows a consensus where the Kerala Congress is slated to hold the presidency for a period of one year. The decision aims to ensure administrative stability and equitable representation for the coalition partners within the local body.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."