HOME
DETAILS

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

  
Web Desk
December 25, 2025 | 5:09 PM

greeting or attack donald trump enters political battle even in christmas message

വാഷിംഗ്ടൺ: ക്രിസ്മസ് ദിനത്തിലും രാഷ്ട്രീയ എതിരാളികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകരേണ്ട വേളയിലും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' വിവാദ പരാമർശങ്ങളുമായാണ് ട്രംപ് രംഗത്തെത്തിയത്. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന 'തീവ്ര ഇടതുപക്ഷ മാലിന്യങ്ങൾ' (Radical Left Garbage) ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

ഇതൊരു ക്രിസ്മസ് ആശംസയാണോ അതോ രാഷ്ട്രീയ ആക്രമണമാണോ എന്ന ചർച്ചകൾക്ക് ട്രംപിന്റെ വാക്കുകൾ ഇതിനോടകം വഴിവെച്ചു കഴിഞ്ഞു. മുൻ വർഷങ്ങളിലേതുപോലെ തന്നെ ആഘോഷ വേളകളെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുന്ന ശൈലിയാണ് ഇത്തവണയും അദ്ദേഹം സ്വീകരിച്ചത്. തന്റെ ഭരണത്തിന് കീഴിൽ രാജ്യം കൈവരിച്ച പുരോഗതികൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ആശംസകൾ. തുറന്ന അതിർത്തികൾക്ക് അന്ത്യമായെന്നും കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. 

രാജ്യം റെക്കോർഡ് സ്റ്റോക്ക് മാർക്കറ്റ് വളർച്ചയും 4.3 ശതമാനം ജിഡിപി നിരക്കും കൈവരിച്ചുവെന്ന് അദ്ദേഹം കുറിച്ചു. പണപ്പെരുപ്പമില്ലാത്ത സാമ്പത്തിക വ്യവസ്ഥയാണ് നിലവിലുള്ളതെന്നും തന്റെ വ്യാപാര നയങ്ങൾ രാജ്യത്തിന് ട്രില്യൺ കണക്കിന് ഡോളറിന്റെ ലാഭമുണ്ടാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. കായികരംഗത്തെ ട്രാൻസ്‌ജെൻഡർ പങ്കാളിത്തം, ദുർബലമായ നിയമപാലനം എന്നിവയ്ക്ക് തന്റെ ഭരണത്തിന് കീഴിൽ അവസാനമായെന്ന് അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

വിവാദങ്ങളുടെ തുടർച്ച

ക്രിസ്മസ് വേളയിൽ ട്രംപ് വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. 2017-ൽ എഫ്ബിഐ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു വിമർശനം. കഴിഞ്ഞ വർഷം രാഷ്ട്രീയ എതിരാളികളെ 'തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാർ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ദേശീയ സുരക്ഷയുടെ കാര്യത്തിൽ അമേരിക്ക മുമ്പെങ്ങുമില്ലാത്തവിധം കരുത്താർജ്ജിച്ചുവെന്നും ലോകരാജ്യങ്ങൾക്കിടയിൽ രാജ്യം വീണ്ടും ബഹുമാനിക്കപ്പെടുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. 'ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ' എന്ന വാചകത്തോടെയാണ് അദ്ദേഹം തന്റെ വിവാദ ക്രിസ്മസ് സന്ദേശം അവസാനിപ്പിച്ചത്.

 

 

u.s. president donald trump has sparked controversy with a christmas message that combined holiday greetings with sharp political attacks. in a post on truth social, he wished a merry christmas to everyone, including those he called "radical left scum" who he claimed are trying to destroy the country. trump used the festive occasion to boast about economic growth, record stock market numbers, and his border policies, turning a traditional holiday wish into a platform for political battle.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  10 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  10 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  10 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  10 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  10 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  10 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  10 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  10 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  10 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  10 days ago