HOME
DETAILS
MAL
30 വർഷമായി പ്രവാസി, ഒടുവിൽ മങ്കട സ്വദേശിക്ക് ഹൃദയാഘാതം മൂലം മരണം, ഖബറടക്കവും ജിദ്ദയിൽ
December 26, 2025 | 1:42 AM
ജിദ്ദ: 30 വർഷത്തിലേറെ കാലം പ്രവാസി ആയിരുന്ന മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഹയ്യ സഫയിലെ നഹദി ഫാർമസിയിൽ ജോലി ചെയ്യുന്ന കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55)ആണ് ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചത്. .
ഭാര്യ സുലൈഖ വിസിറ്റ് വിസയിൽ ജിദ്ദയിൽ കൂടെ ഉണ്ടായിരുന്നു. മക്കൾ: മുഷ്‌താഖുദ്ദീൻ, മുഹ്‌സിന. മരുമക്കൾ: നൗഷാദ്, ഫിദ. സഹോദരങ്ങൾ: മുസ്‌തഫ, അലി, അബ്ദുൽ റസാക്ക്, ഫാത്തിമ സുഹറ. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
A native of Mangkheda passed away due to a heart attack in Jeddah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."