മഞ്ഞ് പുതച്ച മരുഭൂമി..! സൗദിയിൽ 40 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഹായിലിൽ
ജിദ്ദ: ദിവസങ്ങളായി കനത്ത തണുപ്പ് ആണ് സൗദിയിൽ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതോടെ മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായി സൗദി അറേബ്യയുടെ ചില ഭാഗങ്ങളെ മഞ്ഞുമൂടിയ പ്രകൃതിദൃശ്യങ്ങളാക്കി മാറ്റി. ശരിക്കും മഞ്ഞ് പുതച്ച മരുപ്രദേശം. അപൂർവമായ ശൈത്യകാല കാഴ്ച സന്ദർശകരെ അത്ഭുതപ്പെടുത്തി. മഞ്ഞുമൂടിയ കൊടുമുടികൾ മുതൽ വെളുത്ത നിറത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ മരുഭൂമി സമതലങ്ങൾ വരെ. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു കാലാവസ്ഥാ പ്രതിഭാസമാണ് രാജ്യം അനുഭവിച്ചത്.
വടക്കൻ സൗദി അറേബ്യയിൽ വീശുന്ന തണുത്ത വായു പിണ്ഡം മഴയും ശക്തമായ കാറ്റും റെക്കോർഡ് കുറഞ്ഞ താപനിലയും കൊണ്ടുവന്നു, ഇത് മഞ്ഞുവീഴ്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു.
40 വർഷത്തിനിടെ സൗദിയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഹായിലിലാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. 1985 മുതൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2008 ജനുവരി 16 ന് ഹായിലിൽ ആയിരുന്നു. അന്ന് ഹായിലിൽ മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുക ഉണ്ടായി. രണ്ടാം സ്ഥാനത്ത് അൽജൗഫ് പ്രവിശ്യയിലെ ഖുറയ്യാത്ത് ആണ്. ഇവിടെ 2008 ജനുവരിയിൽ മൈനസ് 9 ഡിഗ്രി യും രേഖപ്പെടുത്തി.
ജബൽ അൽ ലോസും ട്രോജെന ഉയർന്ന പ്രദേശങ്ങളും ഉൾപ്പെടെ തബൂക്കിനടുത്തുള്ള പ്രദേശങ്ങളിൽ ഇപ്പോൾ താപനില -4°C ആയി കുറഞ്ഞു. ഇത് 2,600 മീറ്ററിനടുത്ത് ഉയരത്തിൽ മഞ്ഞ് വീഴാൻ അനുവദിച്ചു. ചരിത്ര നിമിഷം പകർത്തിയ പർവതങ്ങൾ വെള്ള നിറത്തിൽ പുതച്ചിരിക്കുന്നതായി കാണിക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
1985 നും 2025 നും ഇടയിൽ ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ദിനങ്ങൾ രേഖപ്പെടുത്തിയ പത്തു നഗരങ്ങൾ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു. ഇക്കാലത്തിനിടെ വർഷത്തിനിടെ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായത് ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫിലാണ്. നാലു ദശകത്തിനിടെ തുറൈഫിൽ 720 ദിവസങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി.
The National Meteorological Center says that the lowest temperature recorded in Saudi Arabia in the last forty years was in Hail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."