HOME
DETAILS

സ്വര്‍ണക്കുതിപ്പിന്റെ ആറാം നാള്‍; പവന് ഇന്ന് കൂടിയത് പവന് 560

  
Web Desk
December 26, 2025 | 5:22 AM

gold price surge continues for sixth day as per gram rate rises sharply

കൊച്ചി: തുടര്‍ച്ചയായി ആറാം ദിനവും റെക്കോര്‍ഡിട്ട് സ്വര്‍ണവിലയില്‍  കുതിപ്പ്. ഇന്ന് (26-12-2025) ഗ്രാമിന് 70 രൂപയും കൂടി പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ വീണ്ടുമൊരു സര്‍വ്വകാല റെക്കോര്‍ഡിട്ടിരിക്കുകയാണ് സ്വര്‍ണം. ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു ക്രിസ്മസ് ദിനത്തിലെ സ്വര്‍ണവില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. 

ഇന്നത്തെ വില

ഇന്ന്  22 കാരറ്റ് ഗ്രാമിന് 70 രൂപ കൂടി 12,835 ഉം പവന് 560 കൂടി 1,02,680 രൂപയുമാണ് വില. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വിലയാണിത്.

24 കാരറ്റ് 
ഗ്രാമിന് 77 രൂപ കൂടി 14,002
പവന് 616 രൂപ കൂടി 1,12,026

22 കാരറ്റ്
ഗ്രാമിന് 70 രൂപ കൂടി 12,835
പവന് 560 രൂപ കൂടി 1,02,680

18 കാരറ്റ്
ഗ്രാമിന് 58 രൂപ കൂടി 10,502
പവന് 464 രൂപ കൂടി 84,016

വെള്ളി വിലയും റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഇന്നത്തെ വില ഗ്രാമിന് 10 രൂപ കൂടി 240 രൂപയാണ്.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് 4500 ഡോളര്‍ കടന്നു. 4,505.55 ഡോളറാണ് ഇന്നത്തെ വില. 26.02 ഡോളറാണ് ഇന്ന് കൂടിയത്. 0.58 ശതമാനമാണ് വര്‍ധന. ആഗോളവിപണിയില്‍ ഈ വര്‍ഷം മാത്രം 70.83 ശതമാനം വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.

ആഗോള രാഷ്ട്രീയസംഘര്‍ഷങ്ങളാണ് വിലക്കുതിപ്പിന് ഒരു കാരണം. യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങി കൂട്ടുന്നതും വിപണിയില്‍ വില ഉയരുന്നതിന് ഇടയാക്കി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്ന് തന്നെയാണുള്ളത്.  യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 4,535.30 ഡോളറായി. 32.50 ഡോളറാണ് ഇന്ന് കൂടിയത്.

gold prices continued their upward trend for the sixth consecutive day, with the price of one pavan increasing by 560, signalling strong market momentum.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  6 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  6 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  6 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  6 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  6 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  6 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  6 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  6 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  6 days ago