HOME
DETAILS

ഒമാനും തുര്‍ക്കിയും തമ്മില്‍ പരസ്പര വിസ ഇളവ്;  ഇരു രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പൗരന്മാര്‍ക്ക് ഇനി വിസ വേണ്ട 

  
Web Desk
December 26, 2025 | 5:27 AM

Oman and Turkey make big announcement Citizens of both countries will no longer need visas to visit

മസ്‌കത്ത്;  ഒമാനും തുര്‍ക്കിയും തമ്മിലുള്ള പരസ്പര വിസ ഇളവ് കരാര്‍ ടൂറിസം, സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്തു. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വിനോദസഞ്ചാര മേഖലയുടെ വികസനം എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. വ്യാപാരം, നിക്ഷേപം, സേവനങ്ങള്‍ എന്നിവയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും അതുവഴി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. വിസ ഇളവ് ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍മാര്‍ പറയുന്നു. തുര്‍ക്കിയയുടെ വികസിത വ്യാവസായിക അടിത്തറയും ഒരു പ്രാദേശിക ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ ഒമാന്റെ തന്ത്രപ്രധാനമായ സ്ഥാനവും നിരവധി സാധ്യതകള്‍ സൃഷ്ടിക്കും. 


വിസ ഇളവ് കൂടുതല്‍ ഒമാനികള്‍ക്ക് തുര്‍ക്കിയെ സന്ദര്‍ശിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്ന് ട്രാവല്‍ ഡയറീസ് ഡയറക്ടര്‍ ശ്രീധു നായര്‍ പറഞ്ഞു. ഹ്രസ്വകാല വിനോദ യാത്രകള്‍, കുടുംബ സന്ദര്‍ശനങ്ങള്‍, സംഘടിത ടൂറിസം പാക്കേജുകള്‍ എന്നിവയെ ഈ കരാര്‍ ഉത്തേജിപ്പിക്കുമെന്ന് കണ്‍സള്‍ട്ടന്റ് ഖാലിദ് അല്‍ അന്‍ഖൂദിയും അഭിപ്രായപ്പെട്ടു. കരാര്‍ പ്രകാരം, സാധാരണ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഒമാനി പൗരന്മാരെ തുര്‍ക്കിയയിലേക്ക് യാത്ര ചെയ്യുന്നതിനുമുമ്പ് ടൂറിസ്റ്റ് വിസ നേടുന്നതില്‍ നിന്ന് ഒഴിവാക്കും, കൂടാതെ 180 ദിവസത്തെ കാലയളവിനുള്ളില്‍ 90 ദിവസം വരെ താമസിക്കാം. തുര്‍ക്കി പൗരന്മാര്‍ക്ക് ഓരോ സന്ദര്‍ശനത്തിനും തുടര്‍ച്ചയായി 30 ദിവസം വരെ ഒമാനില്‍ തങ്ങാം. 2025 ലെ ആദ്യ എട്ട് മാസങ്ങളില്‍ ഒമാനിലേക്കുള്ള തുര്‍ക്കി സന്ദര്‍ശകരുടെ എണ്ണം ഏകദേശം 11,000 ആയി ഉയര്‍ന്നിട്ടുണ്ട്. 2024ലെ ഇതേ കാലയളവിലെ സന്ദര്‍ശകരുടെ എണ്ണം ഏകദേശം 10,000 ആയിരുന്നു. 10% വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 

Oman and Türkiye have implemented a reciprocal visa exemption agreement. This strategic move aims to bolster bilateral economic ties, facilitate SME partnerships, and significantly increase tourism flows between the two nations by allowing visa-free stays for ordinary passport holders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബൈക്ക് മോഷണക്കേസില്‍ ട്വിസ്റ്റ്; പിടിയിലായത് വിദ്യാര്‍ഥികള്‍; നമ്പര്‍ പ്ലേറ്റും കളറും മാറ്റി വാഹനം വിറ്റത് 10000 രൂപയ്ക്ക് 

Kerala
  •  2 days ago
No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  2 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  2 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  2 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  2 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  2 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  2 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  2 days ago
No Image

അന്താരാഷ്ട്ര പ്ലാറ്റിനം അംഗീകാരം വീണ്ടും നേടി റോയല്‍ ആശുപത്രി

oman
  •  2 days ago
No Image

സായിദ് മാനുഷിക ദിനം: മാനുഷിക മൂല്യങ്ങളുടെ സന്ദേശവുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

uae
  •  2 days ago