HOME
DETAILS

ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഒരു മനുഷ്യനെ കൂടി ആള്‍ക്കൂട്ടം അടിച്ചു കൊന്നു; ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കും, ആറ് അക്രമികള്‍ അറസ്റ്റില്‍ 

  
Web Desk
December 26, 2025 | 7:33 AM

30-year-old man lynched in odisha after being suspected as bangladeshi

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടക്കൊല. ബംഗ്ലാദേശിയെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം 30കാരനെ അടിച്ചു കൊല്ലുകയായിരുന്നു. വ്യാഴാഴ്ച ഒഡിഷയിലെ സംഭല്‍പൂര്‍ ജില്ലയിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരുക്കേറ്റു. 

 പശ്ചിമ ബംഗാളില്‍ നിന്നുള്ള ജവല്‍ ശൈഖ് ആണ് കൊല്ലപ്പെട്ടത്. ബംഗാളില്‍ നിന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ചെയ്യാനാണ് ഇവര്‍ ഒഡിഷയിലെത്തിയത്. ജോലി കഴിഞ്ഞ വരുന്നതിനിടെ ആറ് പേര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞ് നിര്‍ത്തി ബീഡി ആവശ്യപ്പെട്ടു. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് നല്‍കാനും ആവശ്യപ്പെട്ടു. പിന്നാലെ സംഘം തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.  ആക്രമണത്തില്‍ ജുവല്‍ ശൈഖിന്റെ തലക്കാണ് പരിക്കേറ്റത്. പരുക്കേറ്റ മറ്റ് രണ്ട് പേര്‍ ചികിത്സയിലാണ്.

പ്രതികളെന്ന് സംശയിക്കുന്ന ആറ് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ബീഡി ചോദിച്ചപ്പോള്‍ നല്‍കാത്തതാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പൊലിസ് പറയുന്നത്. തൊഴിലാളികള്‍ ഏഴ് വര്‍ഷമായി ഇവിടെ താമസിക്കുന്നവരാണെന്നും ഇവര്‍ക്ക് അക്രമികളെ പരിചയമുണ്ടായിരുന്നെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ കുറ്റപ്പെടുത്തി. ബംഗാളികള്‍ക്ക് നേരെയുള്ള ബി.ജെ.പിയുടെ വിദ്വേഷ ക്യാംപയിനുകളാണ് അക്രമത്തിന് കാരണമായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെ സംഭവിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ബി.ജെ.പി ചിത്രീകരിച്ചതിനെ ഫലമാണ് തെരുവുകളില്‍ അരങ്ങേറുന്നതെന്നും അവര്‍ ആവര്‍ത്തിച്ചു.

 

a 30-year-old construction worker from west bengal was lynched by a mob in odisha’s sambalpur district after being suspected as bangladeshi. six accused have been arrested.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണം; പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്

Kerala
  •  3 days ago
No Image

ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  3 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  3 days ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  3 days ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 days ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  3 days ago
No Image

ഇന്ത്യക്കായി അവന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും: ഗംഭീർ

Cricket
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവിസുകളിൽ മാറ്റം; യാത്രക്കാർ അറിയേണ്ടതെല്ലാം

Kerala
  •  3 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ അതിജയിക്കും; വെല്ലുവിളികൾ അതിജീവിക്കാൻ സജ്ജമെന്ന് യുഎഇ ഭരണാധികാരികൾ

uae
  •  3 days ago