HOME
DETAILS

ഫസൽ വധക്കേസ് പ്രതിക്ക് വീണ്ടും അധികാരം; കോടതി വിധി കാക്കാതെ സിപിഎം നീക്കം, തലശ്ശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ അധ്യക്ഷൻ

  
Web Desk
December 26, 2025 | 12:50 PM

fazal murder case accused back in power cpm move before court verdict karayi chandrasekharan becomes thalassery municipality chairman

കണ്ണൂർ: വിവാദമായ ഫസൽ വധക്കേസിലെ എട്ടാം പ്രതിയും സിപിഎം നേതാവുമായ കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയുടെ അമരത്ത് വീണ്ടും തെരഞ്ഞെടുത്തു. കേസിലെ വിധി പുറത്തുവരാനിരിക്കെ, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയെ നഗരസഭാ അധ്യക്ഷനാക്കിയ സിപിഎം നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

53 അംഗ കൗൺസിലിൽ 32 വോട്ടുകൾ നേടിയാണ് ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടത്. കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് 2013 മുതൽ ജാമ്യത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ഫസൽ വധക്കേസിൽ സിബിഐ അന്വേഷണം പൂർത്തിയാക്കി വിധി വരാനിരിക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് സിപിഎം ഈ നീക്കം നടത്തിയത്. നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്ന ആരോപണം ശക്തമാണ്.

2015-ലും ചന്ദ്രശേഖരൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരം ജില്ലയിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തതിനാൽ എറണാകുളത്ത് കഴിയേണ്ടി വന്നിരുന്നു. അന്ന് കൗൺസിലിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെ പദവി രാജിവെക്കുകയായിരുന്നു.

ഒരു സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ പ്രശാന്ത് വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയില്ല. പയ്യന്നൂർ നഗരസഭയിലെ സമാനമായ ക്രിമിനൽ കേസുകളിൽ പ്രതികളായ കൗൺസിലർമാരുടെ വിവരങ്ങളും ചർച്ചയാകുന്നുണ്ട്.

കൊലക്കേസ് പ്രതികളെ ജനപ്രതിനിധികളാക്കുകയും ഭരണസിരാകേന്ദ്രങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. ക്രിമിനൽ കേസ് പ്രതികൾക്ക് നിയമസഭാ-നഗരസഭാ അധ്യക്ഷ സ്ഥാനങ്ങൾ നൽകുന്നതിലൂടെ സിപിഎം എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്.

 

 

In a controversial move, the CPM has appointed Karayi Chandrasekharan, the eighth accused in the Fazal murder case, as the Chairman of Thalassery Municipality. Despite being out on bail and facing conspiracy charges in the CBI-investigated case, Chandrasekharan secured 32 votes in the 53-member council. This decision has sparked criticism as it comes just before the final court verdict, mirroring a similar situation in 2015 when he had to resign due to bail restrictions preventing his entry into the district.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  3 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  3 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  3 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  3 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

രാത്രിയുടെ മറവില്‍ പൊങ്കാല മാലിന്യങ്ങള്‍ തള്ളിയത് കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത്; ദുര്‍ഗന്ധം മൂലം സഹികെട്ട് നാട്ടുകാര്‍; തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ വീണ്ടും പരാതി 

Kerala
  •  3 days ago
No Image

സർവം സഞ്ജു മയം! പരീക്ഷയിലെ ചോദ്യ പേപ്പറിലും താരമായി സഞ്ജു ചേട്ടൻ

Cricket
  •  3 days ago
No Image

ഇറാന്റെ സൈനികശേഷി തകർത്തെന്ന് ഡൊണാൾഡ് ട്രംപ്; 42 യുദ്ധക്കപ്പലുകൾ നശിപ്പിച്ചതായി അവകാശവാദം

International
  •  3 days ago