HOME
DETAILS

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

  
December 26, 2025 | 2:02 PM

sharjah police release dashcam footage of reckless driving highlighting dangers of speeding

ഷാർജ: ഷാർജയിൽ നടന്ന ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ ഇന്ന് (ഡിസംബർ 26) ഷാർജ പൊലിസ് പുറത്തുവിട്ടു. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. 

റോഡരികിലെ സിഗ്നൽ ബോർഡിലേക്ക് ഒരു വെള്ള വാൻ ഇടിച്ചു കയറുന്നതാണ് വീഡിയോയിലുള്ളത്. നിയന്ത്രണം വിട്ട വാൻ ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയും, ഇടിയുടെ ആഘാതത്തിൽ വാൻ മറിയുകയും ചെയ്യുന്നു. അപകടസ്ഥലത്ത് വലിയ രീതിയിൽ പുക ഉയർന്നതിനാൽ കാഴ്ച മങ്ങുന്ന അവസ്ഥയുമുണ്ടായി.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇയിലെ വിവിധ എമിറേറ്റുകൾ കടുത്ത പിഴകൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം അപകടങ്ങളെന്നത് ഞെട്ടിക്കുന്നതാണ്.

അശ്രദ്ധമായി വാഹനമോടിച്ച് പിടിക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടാൻ 20,000 ദിർഹം പിഴയടയ്ക്കണം. ലൈസൻസില്ലാതെ വണ്ടി ഓടിച്ചാൽ ഇത് 30,000 ദിർഹം വരെയാകാം.

അതേസമയം അബൂദബിയിലും, ദുബൈയിലും അശ്രദ്ധമായി വാഹനം ഓടിച്ചാൽ 50,000 ദിർഹം പിഴ ഈടാക്കും. റാസൽഖൈമയിലും പിഴ 20,000 ദിർഹം വരെയാണ്. കൂടാതെ മൂന്ന് മാസത്തേക്ക് വാഹനം പൊലിസ് കണ്ടുകെട്ടുകയും ചെയ്യും. നിശ്ചിത സമയത്തിനുള്ളിൽ പിഴയടച്ചില്ലെങ്കിൽ വാഹനം ലേലം ചെയ്യും.

ജാഗ്രതാ നിർദ്ദേശം

റോഡ് നിയമങ്ങൾ പാലിക്കണമെന്നും ഡ്രൈവിംഗിനിടെ പൂർണ്ണ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. ഒരാളുടെ അശ്രദ്ധ സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പൊലിസ് ഓർമ്മിപ്പിക്കുന്നു.

Sharjah Police has released a video showcasing the dangers of speeding and reckless driving, urging motorists to prioritize road safety and adhere to traffic rules.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  13 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  13 days ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  13 days ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  13 days ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  13 days ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  13 days ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  13 days ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  13 days ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  13 days ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  13 days ago