HOME
DETAILS

റോഡരികില്‍ നിന്ന് നിസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിന്റെ ശരീരത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രാഈല്‍ സൈനികന്‍

  
Web Desk
December 27, 2025 | 4:08 AM

palestinian man injured after israeli settler drives vehicle into him in west bank

 

ഗസ്സ സിറ്റി: റോഡരികില്‍ നിന്ന് നിസ്‌കരിക്കുകയായിരുന്ന യുവാവിന്റെ നേരെ വാഹനം ഓടിച്ചുകയറ്റി ഇസ്രാഈലി കുടിയേറ്റക്കാരനായ റിസര്‍വ് സൈനികന്‍. ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവിന് ഇരുകാലുകള്‍ക്കും പരിക്കേറ്റു. സംഭവം വെസ്റ്റ് ബാങ്കില്‍. അധിനിവേശ വെസ്റ്റ്ബാങ്കിലെ റോഡരികിലായിരുന്നു സംഭവം നടന്നത്.  

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവം നടക്കുമ്പോള്‍ ഇസ്രാഈല്‍ സൈനികന്‍ യൂണിഫോം ധരിച്ചിരുന്നില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ പക്കല്‍ തോക്കുണ്ടായിരുന്നു. 
നമസ്‌കരിക്കുന്ന ഫലസ്തീന്‍ യുവാവിന് മുകളിലൂടെ തോക്കുധാരിയായ ഇസ്രാഈലി കുടിയേറ്റക്കാരന്‍ ചെറു ആള്‍ ടെറൈന്‍ വാഹനം(എടിവി) ഇടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങിയ അക്രമി യുവാവിനോട് ഇവിടം വിട്ടു പോകണമെന്ന് ആക്രോശിക്കുകയും ചെയ്തു. 

 

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പിന്നീട് ഫലസ്തീന്‍ ടെലിവിഷന്‍ ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവിട്ടതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ സൈനികരുടെ അതിക്രമത്തിന്റെ ഏറ്റവും പുതിയ തെളിവുകളിലൊന്നാണിത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ അറസ്‌റ്റൊന്നും ഉണ്ടായിട്ടില്ല. അക്രമി ഇസ്രാഈലി റിസര്‍വ് സൈനികനാണെന്ന് ഈസ്രാഈല്‍ സൈന്യം സ്ഥിരീകരിച്ചു.

 

A Palestinian youth was seriously injured in both legs after an Israeli settler, later identified as a reserve soldier, allegedly rammed an all-terrain vehicle into him while he was praying by the roadside in the occupied West Bank, sparking widespread outrage after video footage of the incident surfaced, with no arrests made so far.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുടിന്റെ വൻ നീക്കം! താലിബാനുമായി റഷ്യ കൈകോർക്കുന്നു; ലോകത്തെ ഞെട്ടിച്ച് പുതിയ 'സൈനിക സഖ്യം'

International
  •  5 days ago
No Image

സഞ്ജു തുടങ്ങിവെച്ചു, 10 ടീമുകളും ചേർന്ന് തീപ്പൊരിയാക്കി; ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആരും കാണാത്ത റെക്കോർഡ് ചരിതം!

Cricket
  •  5 days ago
No Image

കോഴിക്കോട് 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Kerala
  •  5 days ago
No Image

യുഎഇയിലെ പ്രശസ്ത അധ്യാപകൻ ഡോ. മഹ്മൂദ് അഹമ്മദ് അൽ ഖൈസി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

നവകേരള യാത്രയിലെ ഗൺമാൻ മർദ്ദനം: അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി കോടതി; പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

crime
  •  5 days ago
No Image

114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ; ഫ്രാന്‍സുമായി നടപടികള്‍ ആരംഭിച്ചു

National
  •  5 days ago
No Image

ബാങ്ക് ലോണിന് മാത്രമല്ല; യുഎഇയിൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ നിങ്ങളുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലാകും, കാരണങ്ങൾ ഇതാ

uae
  •  5 days ago
No Image

ആകാശ നീലിമയും മേഘങ്ങളുടെ വെണ്മയും; അർജന്റീനയുടെ 'അൽബിസെലെസ്റ്റെ' ജേഴ്‌സിക്ക് പിന്നിലെ ചരിത്രമറിയാമോ?

Football
  •  5 days ago
No Image

അന്ന് സ്വന്തം നാടിന്റെ നെഞ്ചിലേക്ക് ഗോളടിച്ച് കരയിപ്പിച്ചു, ഇത്തവണ അയാളുണ്ട്...പക്ഷെ ജന്മനാടില്ല

Football
  •  5 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും ആശുപത്രി രേഖകളിലും പൊരുത്തക്കേട്; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധി

Kerala
  •  5 days ago