സ്പെഷ്യല്‍ കണ്ട്രോള് റൂം തുടങ്ങി
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി തുടങ്ങിയ സ്പെഷ്യല്‍ കണ്ട്രോള് റൂമിന്റെ ഉദ്ഘാടനം ഡി.എച്ച് ഗ്രൗണ്ടില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് നിര്‍വഹിച്ചു. ഓണത്തോടനുബന്ധിച്ച് സിറ്റിയുടെ വിവിധ ഭാഗങ്ങളായ മറൈന്‍ഡ്രൈവ്, മറൈന്‍ഡ്രൈവ് വാക് വേ, മേനക, ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, സുഭാഷ് പാര്‍ക്ക്, ബി.ടി.എച്ച് ജങ്ഷന്, ജോസ് ജങ്ഷന്, രാജേന്ദ്ര മൈതാനം, ഡി.എച്ച് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലിസിനെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടാതെ ഷോപ്പിങ് നടത്തുന്നതിനും സമാധാനപരമായി ഓണം ആഘോഷിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കുന്നതിനായിട്ടാണ് സ്പെഷ്യല്‍ കണ്ട്രോള് റൂം തുടങ്ങിയിട്ടുള്ളത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അരുള്‍ ബി കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ അനന്തലാല്‍, ജി.ഡി വിജയകുമാര്‍, എസ്.ഐ എസ് വിജയകുമാര്‍ എന്നിവരും സിറ്റിയിലെ മറ്റ് പൊലിസ് ഉദ്യോഗസ്ഥരും പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."