പുത്തനുടുപ്പും പൂക്കളുമായി അവരെത്തിയപ്പോള്‍ ബി.ഇ.എം എ.യു.പി സ്‌കൂളില്‍ കണ്ട കാഴ്ച വേദനാജനകം
കോഴിക്കോട്: സെറ്റുസാരിയുടുത്ത് മുല്ലുപ്പൂചൂടി ഇന്നലെ അതിരാവിലെ തന്നെ മലയാള മങ്കമാര്‍ റോഡിലിറങ്ങി. പിന്നാലെ വെള്ള മുണ്ടും പല നിറത്തിലുള്ള ഷര്‍ട്ടും ധരിച്ച് മലയാളത്തനിമയോടെ പുരുഷഗണങ്ങളുമെത്തി. ബസും ബസ് സ്റ്റോപ്പും നിറയെ കേരളത്തനിമയില്‍ വിദ്യാര്‍ഥികളെത്തിയത് കാഴ്ചക്കാരുടെ കണ്ണിനും കുളിരേകി. റോഡിലുടനീളം മലയാളമങ്കമാരെ കണ്ട ചിലര്‍ വാഹനങ്ങളില്‍ നിന്നും തലപുറത്തേക്കിട്ട് എത്തിനോക്കി. ചിലര്‍ അടുത്തിരിക്കുന്നവരോട് ചോദിച്ചു. ഇന്നെന്താ പ്രത്യേകത? ഓണാവധിക്കായി ഇന്നു സ്‌കൂളുകളും കോളജും അടയ്ക്കുന്നതു തന്നെയായിരുന്നു പ്രത്യേകത. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓണാഘോഷം ഇന്നലെയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേ പോലെ ഇത്തവണയും സെറ്റുസാരിയും, മുണ്ടും ഷര്‍ട്ടുമെല്ലാമിട്ടാണ് ഇവര്‍ ഓണമാഘോഷിച്ചത്.
ദാവണിയും പട്ടുപാവാടയും മുണ്ടും ജുബ്ബയുമെല്ലാം ധരിച്ചെത്തിയവരുമുണ്ടായിരുന്നു. ചെറിയ കുട്ടികളടക്കം മുണ്ടും ജുബ്ബയും ധരിച്ചെത്തിയത് കൗതുകമായി. എല്‍.കെ.ജിതലം മുതല്‍ പി.ജി വിദ്യാര്‍ഥികള്‍ക്കു വരെ ഇന്നലെയായിരുന്നു ഓണാഘോഷം. ഓണസദ്യയും പൂക്കള മത്സരവും വിദ്യാലയങ്ങളില്‍ സജ്ജീകരിച്ചിരുന്നു. യു.പി കുട്ടികളില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്നു നാടന്‍ പൂക്കള്‍ പറിച്ച് കൊണ്ടുവന്ന് പൂക്കളമിട്ടപ്പോള്‍ മറ്റു പലയിടങ്ങളിലും കുട്ടികള്‍ കാഷ് മുടക്കി പൂവാങ്ങി. എല്ലായിടങ്ങളിലും ഓണസദ്യയും കെങ്കേമമായിരുന്നു. ചിലയിടങ്ങളില്‍ ഓരോ കുട്ടികള്‍ ഓരോ വിഭവങ്ങള്‍ വീട്ടില്‍ നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന് ഓണസദ്യയുണ്ടു. മറ്റു ചിലയിടങ്ങളില്‍ കുട്ടികള്‍ വീട്ടില്‍ നിന്നു പച്ചക്കറികള്‍ കൊണ്ടുവന്ന് സ്‌കൂളില്‍ ഓണസദ്യയുണ്ടാക്കി.
പാചകക്കാരെ വച്ച് ഓണസദ്യയുണ്ടാക്കി ഓണമുണ്ടവരും കുറവല്ലായിരുന്നു. സാരിയുടുത്ത് വന്നതുകൊണ്ട് ഇന്ന് ഫുള്‍ ടിക്കറ്റാണെന്ന് കരുതി ഒരിക്കലും സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ് നിര്‍ത്തിയെന്നും ചീത്ത പറയാതെ ക്ലീനര്‍മാര്‍ ബസില്‍ കയറ്റിയെന്നും ചില കുസൃതിക്കുരുന്നുകള്‍ ചൂണ്ടിക്കാട്ടി. കാഴ്ചക്കാരുടെ മനസിലും വര്‍ണം വിതച്ചായിരുന്നു ഇത്തവണത്തെയും കുട്ടികളുടെ ഓണാഘോഷം. ഓണം മേളകളും-പായസമേളകളുമായി നാടെങ്ങും ഓണത്തിരക്കിലാണ്. ഓണവിപണിയും തിരക്കിലമര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."