കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 14 പേരാണ് ലോറിയിലുണ്ടായത്. ലോറിക്കടിയില്‍പ്പെട്ടാണ് രണ്ടുപേര്‍ മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു.
പയ്യാവൂര്‍ മുത്താറി കുളത്ത് വെച്ച് ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികള്‍ മടങ്ങവെയാണ് അപകടം. വലിയൊരു ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിരപ്പായ സ്ഥലത്ത് സ്ഥാപിച്ചിരുന്ന കലുങ്കില്‍ തട്ടി മറിഞ്ഞെന്നാണ് വിവരം. ഇതിനിടെ നാല് തൊഴിലാളികള്‍ ലോറിക്ക് പിന്നില്‍ കെട്ടിയിട്ട കോണ്‍ക്രീറ്റ് മിക്‌സറിന് അടിയില്‍ കുടുങ്ങി. ഇവരില്‍ രണ്ട് പേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിന്റെ ഡ്രൈവറൊഴികെ മറ്റുള്ളവര്‍ ഇതര സംസ്ഥാനക്കാരാണെന്നാണ് വിവരം.
Kannur: Two workers were killed and 12 others injured after a lorry carrying a concrete mixer overturned at Payyavoor. There were 14 people in the lorry, including the driver. The injured were shifted to a private hospital in Kannur. The lorry was completely destroyed in the accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."