സിറിയയിലെ ശിയ പള്ളിയിലുണ്ടായ സ്‌ഫോടനം; മരണം എട്ടായി; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'സറായ അന്‍സാറുസുന്ന'
ദമസ്‌കസ്: സിറിയന്‍ നഗരമായ ഹിംസിലെ മസ്ജിദിജില്‍ വെള്ളിയാഴ്ച്ചയുണ്ടായ സ്‌ഫോടനത്തില്‍ മരണം എട്ടായി. 18ലേറെ പേര്‍ക്ക് പരിക്കേറ്റു. ശിയാക്കളിലെ അലവി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഇമാം അലി ബിന്‍ അബീതാലിബ് മസ്ജിദിലാണ് ജുമുഅ നമസ്‌കാരത്തിനിടെ സ്‌ഫോടനമുണ്ടായത്.
പ്രധാന നമസ്‌കാര ഹാളിന്റെ മൂലയിലാണ് സ്‌ഫോടനമുണ്ടായത്. നേരത്തെ സ്ഥാപിച്ച ബോംബ് പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തില്‍ മസ്ജിദിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം 'സറായ അന്‍സാറുസുന്ന' എന്ന സംഘടന ഏറ്റെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ ദമസ്‌കസ് നഗരത്തിന്റെ പ്രാന്ത പ്രദേശമായ ഡ്വീലയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പിന് പിന്നിലും ഇതേ സംഘമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ആക്രമണത്തെ അപലപിച്ച് നഗരത്തില്‍ നൂറ് കണക്കിന് ആളുകള്‍ പ്രതിഷേധവുമായെത്തി. പള്ളി സ്ഥിതി ചെയ്യുന്ന വാദി അല്‍-ദഹാബ് പ്രദേശത്ത് ഭൂരിഭാഗം ജനങ്ങളും ശിയ-അലവി വിഭാഗക്കാരാണ്.
eight people were killed in a blast at a mosque in the syrian city of homs on friday. more than 18 people were injured. the explosion occurred during jumua prayers at imam ali bin abitalib mosque, which is controlled by the alawi sect of the shia community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."