HOME
DETAILS

കൂറുമാറ്റത്തിൽ കൂട്ട നടപടി; മറ്റത്തൂരിൽ ബിജെപി പാളയത്തിലെത്തിയ എട്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്

  
Web Desk
December 27, 2025 | 5:53 PM

congress  expelled ten people including eight members who joined the bjp camp in mattathoor thrissur

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ കൂറുമാറിയ അം​ഗങ്ങൾക്കെതിരെ കടുത്ത നടപടിയെടുത്ത് കോൺ​ഗ്രസ് ജില്ല നേതൃത്വം. ബിജെപി പാളയത്തിലെത്തിയ എട്ട് അംഗങ്ങൾ അടക്കം പത്തുപേരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. അം​ഗങ്ങൾ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന് കോൺ​ഗ്രസ് വിമതയെ പ്രസിഡന്റാക്കിയത് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ എസ്‍ഡിപിഐ പിന്തുണയിൽ പ്രസിഡൻറായ എഎം നിധീഷിനെയും കോൺഗ്രസ് പുറത്താക്കി. 

സുമ മാഞ്ഞുരാൻ, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചർ, മിനി ടീച്ചർ, കെആർ ഔസ്സേപ്പ്, ലിൻറോ പള്ളിപ്പറമ്പിൽ, നൂർജഹാൻ എന്നിവർക്ക് പുറമെ വിമതയായ ടെസി കല്ലറയ്കക്കൽ എന്നിവരെയാണ് പുറത്താക്കിയത്. തൃശൂർ ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റാണ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടിയെടുത്തത്.  ഇതോടൊപ്പം മറ്റത്തൂരിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ ശ്രമിച്ച കെ ആർ ഔസേപ്പിനെയും പുറത്താക്കി.

തൃശൂർ മറ്റത്തൂരിൽ ജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളെയും സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപിയുടെ അട്ടിമറി നടന്നത്.  പ്രസിഡൻറ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോൺഗ്രസ് അംഗങ്ങളും ഒന്നിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. നാലു ബിജെപി അംഗങ്ങൾക്കൊപ്പം രാജിവെച്ച കോൺഗ്രസുകാരും വോട്ടു ചെയ്തതോടെ കോൺഗ്രസ് വിമത ടെസി ജോസ് കല്ലറക്കൽ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറായി. സ്ഥാനാർഥി നിർണയം മുതൽ കോൺഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിക്ക് വഴിവച്ചത്. പിന്നാലെ പഞ്ചായത്തിൻറെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറിയെയും മണ്ഡലം പ്രസിഡൻറിനെയും കോൺഗ്രസ് പുറത്താക്കി നടപടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ രാജിവെച്ച എട്ട് അംഗങ്ങളെയും ടെസി ജോസ് കല്ലറക്കലിനെയുമടക്കം പുറത്താക്കികൊണ്ടുള്ള കോൺഗ്രസ് നടപടി.

the congress district leadership took strict action against members who switched sides during the chairman election of mattathur grama panchayat. ten people, including eight members who joined the bjp camp, were expelled from the congress party.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  21 hours ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a day ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a day ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a day ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago