HOME
DETAILS

എസ്.ഐ.ആര്‍; കരട് പട്ടികയിലെ ബൂത്ത് പുനഃക്രമീകരണത്തില്‍ വ്യാപക പരാതി; ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന് കമ്മീഷന്‍

  
Web Desk
December 27, 2025 | 6:07 PM

election commission says will implement family grouping in sir list

തിരുവനന്തപുരം: എസ്.ഐ.ആര്‍ കരട് പട്ടികയിലെ ബൂത്ത് പുനഃക്രമീകരണ പാളിച്ചകള്‍ പരിഹാരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഫാമിലി ഗ്രൂപ്പിങ് നടത്തി അന്തിമ പട്ടികക്ക് മുന്‍പ് പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. എസ്.ഐ.ആറിന് സമാന്തരമായി ധൃതിപിടിച്ച് ബൂത്ത് പുനഃക്രമീകരണം നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിരുന്നു. 

ഒരു കുടുംബത്തിലെ വോട്ടര്‍മാര്‍ക്ക് പല ബൂത്തുകളിലാണ് വോട്ട്. ഒരേ ബൂത്തില്‍ തന്നെ കുടുംബാംഗങ്ങള്‍ പലയിടത്തായ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഓരോ ബൂത്തിലെയും വോട്ടര്‍മാരുടെ എണ്ണം 1100 നും 1150നും മധ്യേ നിജപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തി നോക്കാതെ വോട്ടര്‍മാരുടെ എണ്ണം കണക്കാക്കിയതും തിരിച്ചടിയായി. 

സംസ്ഥാനത്തെ 70 ശതമാനം ബൂത്തുകളിലും 1200-1500 എന്ന നിലയിലായിരുന്നു നേരത്തെയുള്ള വോട്ടര്‍മാരുടെ എണ്ണം. ഇത് 1150ല്‍ താഴെയാക്കാനാണ് ബൂത്ത് പുനഃക്രമീകരണം നടത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഇതോടെ പുതുതായി 5030 ബൂത്തുകള്‍ രൂപീകരിച്ചതായും കമ്മീഷന്‍ വ്യക്തമാക്കി. 

അതേസമയം 1150ല്‍ അധികം വരുന്ന വോട്ടര്‍മാരെ പുതിയ ബൂത്തിലേക്ക് മാറ്റാന്‍ കൃത്യമായ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പാലിക്കാത്തതാണ് വോട്ടര്‍മാര്‍ ചിതറി പോകാന്‍ കാരണമെന്നാണ് ആക്ഷേപമുയരുന്നത്. വോട്ടറുടെ താമസസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ പരിധിയിലാകണം പുതിയ ബൂത്ത്. മാറ്റുമ്പോള്‍ ഒരു കുടുംബത്തില്‍ എത്ര അംഗങ്ങളുണ്ടെങ്കിലും ഇവര്‍ എല്ലാവരും ഒരു ബൂത്തില്‍ തന്നെയാകണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കില്‍ പാലിച്ചില്ലെന്നാണ് ആരോപണമുയരുന്നത്.

the chief electoral officer said mistakes in booth reorganisation in the draft sir list will be fixed before the final list is published.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാനിലെ പീരങ്കി വെടിക്കെട്ട്: ഇത്തവണത്തെ പ്രധാന ആകർഷണം 'മൊബൈൽ പീരങ്കി'; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്

uae
  •  4 minutes ago
No Image

വന്ദേമാതരം അടിച്ചേല്‍പ്പിക്കല്‍ ഭരണഘടനാവിരുദ്ധം, അസ്വീകാര്യം: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

National
  •  14 minutes ago
No Image

കൊല്ലം ഇരവിപുരത്ത് കുടുംബാംഗങ്ങളെ നടുക്കിയ കൊലപാതകം: ജ്യേഷ്ഠനെ അനിയൻ തലയ്ക്കടിച്ചു കൊന്നു

crime
  •  17 minutes ago
No Image

ഡൽഹി സർവകലാശാലയിൽ പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം; പ്രസംഗത്തിനിടെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു

National
  •  an hour ago
No Image

നാടിനെ നടുക്കി ഇരട്ടക്കൊലപാതകം: റിട്ട. നേവി ക്യാപ്റ്റനെയും ഭാര്യയെയും മകൻ കുത്തിക്കൊന്നു

National
  •  2 hours ago
No Image

വ്യാജപ്പരാതിയിൽ 47 ദിവസം തടവ്; 226 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജൻ അമേരിക്കൻ പൊലിസിനും പ്രോസിക്യൂഷനുമെതിരെ കേസിൽ

International
  •  2 hours ago
No Image

'ആദ്യം ഇന്ത്യയിലേക്ക് വരൂ, എന്നിട്ടാകാം ഹർജി'; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

National
  •  2 hours ago
No Image

ക്യാപ്റ്റൻ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്ത്; മുൻ നായകൻ സ്മിത്ത് ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലേക്ക്

Cricket
  •  3 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ

National
  •  3 hours ago
No Image

'പീഡനത്തിന്റെ ഇര വീണ്ടും അതേ വ്യക്തിയുടെ അടുത്ത് പോകുന്നത് അവിശ്വസനീയം; ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഹൈക്കോടതി 

Kerala
  •  3 hours ago