HOME
DETAILS

എസ്ഐആർ; കരട് പട്ടിക പരിശോധിക്കാനായി കോൺഗ്രസിന്റെ നിശാ ക്യാമ്പ് ഇന്ന്

  
Web Desk
December 28, 2025 | 1:27 AM

SIR Congress to hold night camp today to review draft list

തിരുവനന്തപുരം: എസ്ഐആർ കരട് പട്ടിക പരിശോധിക്കാനായി കോൺഗ്രസിന്റെ നിശാക്യാമ്പ് ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ. മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന നടക്കുക. കരട് പട്ടികയിലെ പ്രശ്നങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ്. പട്ടികയിൽ നിന്നും വോട്ടർമാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പാർട്ടിയുടെ പരാതി.  

അതേസമയം എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ ആളുകളിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെല്പ് ഡെസ്‌ക്കുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ ഉത്തരവിറക്കി. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയാണ് ഹെല്പ് ഡെസ്‌ക്കുകൾ തുടങ്ങുക. മലയോര തീരം മേഖല, ഉന്നതികൾ എന്നിവിടങ്ങളിൽ ബോധവൽക്കരണം നടത്താനായി അംഗനവാടി, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ നിയോഗിക്കും. 

കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങളിലെ എസ്ഐആർ കരടു പട്ടിക പുറത്തുവിട്ടപ്പോൾ ഒഴിവായത് മൂന്ന് കോടി ഏഴ് ലക്ഷം വോട്ടർമാരാണ്. ഏറ്റവുമധികം വോട്ടർമാർ ഒഴിവാക്കപ്പെട്ടത് തമിഴ്നാട്ടിലാണ്. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും കേരളം അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  14 days ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  14 days ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  15 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  15 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  15 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  15 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  15 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  15 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  15 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  15 days ago