HOME
DETAILS

കുറ്റം ചുമത്താതെ ഡോ. ഹുസാമിനെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ട് ഒരു വര്‍ഷം

  
December 28, 2025 | 2:23 AM

Dr Hussam has been detained by Israel without charge for a year

ഗസ്സ: വടക്കൻ ഗസ്സയിലെ ബൈത്ത് ലാഹിയയിലെ കമൽ അദ്‌വാൻ ആശുപത്രി ഡയരക്ടറായിരുന്ന ഡോ. ഹുസാം അബു സഫിയയെ വിചാരണയില്ലാതെ ഇസ്‌റാഈൽ തടവിലാക്കിയിട്ട് ഒരു വർഷം. ഡോ. ഹുസാമിനെതിരേ ഇസ്‌റാഈൽ കേസ് ചാർജു ചെയ്യുകയോ വിചാരണ നടത്തുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ തടവ് മനുഷ്യാവകാശ ലംഘനമാണെന്നും ആരോഗ്യസ്ഥിതി ഭീഷണിയിലാണെന്നും ഡോ. ഹുസാമിന്റെ കുടുംബം പറഞ്ഞു. 

ഹുസാമിനെ വിട്ടയക്കണമെന്ന ആവശ്യം മധ്യസ്ഥ രാജ്യങ്ങൾ വഴി ഉന്നിയിക്കാണ് കുടുംബം ആഗ്രഹിക്കുന്നത്. 2024ലാണ് ഹുസാമിനെ ഇസ്‌റാഈൽ സൈന്യം പിടിച്ചുകൊണ്ടുപോയത്. കഴിഞ്ഞ ഡിസംബറിൽ ആശുപത്രി വളഞ്ഞായിരുന്നു ഇസ്‌റാഈൽ സൈന്യം ഹുസാമിനെ പിടികൂടിയത്. ഹുസാമും മറ്റു ഡോക്ടർമാരും മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്ന് ഇസ്‌റാഈൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രോഗികളെ വിട്ടുപോകാൻ ഹുസാം തയാറായില്ല.

പീഡിയാട്രീഷനും നിയോനാറ്റോളജിസ്റ്റുമാണ് ഡോ. ഹുസാം. ഇസ്‌റാഈൽ വംശഹത്യയ്‌ക്കെതിരേ ഹുസാം അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ലൈവിലൂടെ ഹുസാം ഗസ്സയുടെ ദൈന്യത ലോകത്തെ അറിയിച്ചിരുന്നു. ഗസ്സയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ആവശ്യമുണ്ടെന്ന് അറിയിച്ചായിരുന്നു മിക്ക പോസ്റ്റുകളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സോറി മമ്മി പപ്പ' ഒമ്പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി സഹോദരിമാര്‍, കാരണം ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ എതിര്‍ത്തതെന്ന് നിഗമനം, അവസാന ടാസ്‌ക് ആത്മഹത്യയെന്ന് പിതാവ് 

National
  •  10 days ago
No Image

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല; ഗേറ്റിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധം

Kerala
  •  10 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി വിധി പറയാനായി മാറ്റി, റിമാന്‍ഡില്‍ തുടരും

Kerala
  •  10 days ago
No Image

'അത് വിഷമമാകും';  കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് വിഷയത്തില്‍ ഗണേഷ് കുമാറിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ നരനായാട്ട്; രാത്രി മുഴുവന്‍ നീണ്ട ആക്രമണം, നാലു വയസ്സുകാരിയുള്‍പെടെ 10 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  10 days ago
No Image

അതിജീവിതയെ വിവാഹം കഴിച്ചു, സന്തോഷത്തോടെ ജീവിക്കുന്നു; യുവാവിനെതിരായ പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  10 days ago
No Image

നാലുമണിക്കൂറോളം നാടിനെ വിറപ്പിച്ച് കൊമ്പന്‍, വ്യാപകനാശം; വീടിന്റെ ഗേറ്റ് തകര്‍ത്തു, തെങ്ങുകളും വൈദ്യുതി പോസ്റ്റും മറിച്ചിട്ടു, ബൈക്ക് നശിപ്പിച്ചു

Kerala
  •  10 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പ്രതിപക്ഷം ഇന്നും നടുത്തളത്തില്‍; പ്ലക്കാര്‍ഡ് ഉയര്‍ത്തി ഭരണപക്ഷവും 

Kerala
  •  10 days ago
No Image

മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും ഉര്‍ദുഗാനും

Saudi-arabia
  •  10 days ago
No Image

യു.എസ് പടക്കപ്പല്‍ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍; വെടിവെച്ചിട്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ സൈന്യം, ഇറാനുമായി ചര്‍ച്ചയെന്ന് ട്രംപ് 

International
  •  10 days ago