രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍
ബെയ്ജിങ്: നിലവിലെ ട്രെയിൻ വേഗതയുടെ റെക്കോഡ് തകർത്ത് ചൈന. ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സൂപ്പർകണ്ടക്ടിങ് മാഗ്‌ലേവ് (മാഗ്നെറ്റിക് ലെവിറ്റേഷൻ) ട്രെയിൻ ആണ് രണ്ടു സെക്കൻഡിനകം 700 കി.മീ വേഗത കൈവരിച്ചത്. 400 മീറ്റർ മാത്രം നീളമുള്ള ട്രാക്കിലാണ് പരീക്ഷണം നടന്നത്. മണിക്കൂറിൽ 700 കി.മീ (435 മൈൽ) വേഗത കൈവരിച്ച ശേഷം ട്രെയിൻ സുരക്ഷിതമായി നിർത്തുകയും ചെയ്തു.
ഒരു പാലത്തിലൂടെയാണ് ട്രെയിൻ കടന്നുപോയത്. തൊട്ടടുത്തെ പാലത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ വിഡിയോ പകർത്താൻ നിന്നിരുന്നു. ഒരു വെള്ളിവെളിച്ചം കടന്നുപോകുന്നതു മാത്രമേ വിഡിയോയിൽ ട്രെയിൻ കാണുന്നുള്ളൂ.
ചൈനയിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജി ആണ് സൂപ്പർ കണ്ടക്ട്ടിവിറ്റി ട്രെയിൻ വികസിപ്പിച്ചത്. പാളത്തിൽ തൊടാതെയാണ് ട്രെയിൻ സഞ്ചരിക്കുക. നഗ്നനേത്രം കൊണ്ട് തിരിച്ചറിയാൻ കഴിയുന്നതിലും വേഗതയിലാണ് ട്രെയിൻ കടന്നുപോയത്. ഈ ട്രെയിനിൽ 5 ജി ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. നിലവിൽ ചൈനയിലെ ഏറ്റവും വേഗതയുള്ള ട്രെയിനിന് മണിക്കൂറിൽ 349 കി.മീ വേഗതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."