കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ട; നിരോധനം ഏർപ്പെടുത്തി യു.പിയിലെ ഖാപ് പഞ്ചായത്ത്
ലഖ്‌നൗ: കൗമാരക്കാർ സ്മാർട്ഫോണുകളും ആൺകുട്ടികളും പെൺകുട്ടികളും ഹാഫ് പാന്റ് ധരിക്കുന്നതും നിരോധിച്ച് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഖാപ് പഞ്ചായത്ത്. ഇതു സംബന്ധിച്ച് ഖാപ് പഞ്ചായത്ത് മാർഗരേഖയും പുറത്തിറക്കി. വിവാഹച്ചടങ്ങുകൾ നിയന്ത്രിക്കുന്നതിനും അതിഥികളുടെ പട്ടിക പരിമിതപ്പെടുത്തുന്നതിനും അമിതമായ ചെലവ് നിരോധിക്കുന്നതിനുമുള്ള നിർദേശങ്ങളും മാർഗരേഖയിലുണ്ട്. പരമ്പരാഗത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അനുചിതമായ രീതികൾ നിരോധിക്കുക, സാമൂഹിക സൗഹാർദവും സാംസ്‌കാരിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് ഖാപ് പഞ്ചായത്തിന്റെ വിശദീകരണം.
സമൂഹത്തിന്റെ താൽപര്യത്തിനായി ഈ തീരുമാനം ഉത്തർപ്രദേശ് മുഴുവൻ നടപ്പാക്കും കുട്ടികൾ ശരിയായ വിദ്യാഭ്യാസവും സാമൂഹിക മാർഗനിർദേശവും ലഭിക്കാൻ കുടുംബത്തോടും മുതിർന്നവരോടൊപ്പം ചെലവഴിക്കണമെന്നും ഖാപ് പഞ്ചായത്ത് മേധാവി ചൗധരി ബ്രജ്പാൽ സിങ് പറഞ്ഞു. 18−-20 വയസുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫോൺ ആവശ്യമില്ല. വിവാഹങ്ങൾ ഗ്രാമത്തിലും വീട്ടിലും നടത്തണം. ഹാളുകളിലെ വിവാഹങ്ങൾ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ബ്രജ്പാൽ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."