HOME
DETAILS

റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റില്‍

  
December 28, 2025 | 5:29 AM

retired-air-force-officer-cheated-12-lakh-palakkad-scam-main-accused-arrested

പാലക്കാട്: പാകിസ്താന്‍ തീവ്രവാദ സംഘടനയ്ക്കുവേണ്ടി ചാരപ്രവൃത്തി നടത്തിയതായി ആരോപിച്ച് റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം ആലിപ്പറമ്പ് കുളത്തൊടി വീട്ടില്‍ അബ്ദുല്‍ റസാഖാണ് (40) അറസ്റ്റിലായത്.

നേരത്തെ കേസില്‍ അബ്ദുല്‍ റസാഖിന്റെ ഭാര്യ ഹസീന അറസ്റ്റിലായിരുന്നു. ഭാര്യ പിടിയിലായതിനു പിന്നാലെ വിദേശത്തേക്കുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊച്ചി വിമാനത്താവളത്തില്‍നിന്നാണ് റസാഖിനെ കസബ പൊലിസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്.

നാല് മാസംമുന്‍പ് ചന്ദ്രനഗര്‍ സ്വദേശിയായ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. ഉദ്യോഗസ്ഥന്‍ സര്‍വിസിലുള്ളപ്പോള്‍ പാകിസ്ഥാന്‍ തീവ്രവാദ സംഘടനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയതായി വിവരം കിട്ടിയെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുണ്ടെന്നും അറിയിച്ചു. വ്യാജരേഖകള്‍ കാണിച്ചാണ് തട്ടിപ്പുസംഘം ഇദ്ദേഹത്തെ സമീപിച്ചതെന്ന് പൊലിസ് പറഞ്ഞു. പിന്നീട് കള്ളക്കേസാണെന്ന് തെളിഞ്ഞെന്നും ഇതിനുള്ള രേഖകള്‍ സംഘടിപ്പിച്ച് രക്ഷപ്പെടുത്താമെന്നും അക്കൗണ്ടിലുള്ള പണം താല്‍ക്കാലികമായി മാറ്റി സൂക്ഷിക്കണമെന്നും സംഘം നിര്‍ദേശിച്ചു.

ഇത് വിശ്വസിച്ച റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഏഴുലക്ഷം രൂപ ഹസീനയുടെ ചെര്‍പ്പുളശേരിയിലെ ബാങ്ക് അക്കൗണ്ടിലേക്കും അഞ്ച് ലക്ഷം രൂപ റസാഖിന്റെ അക്കൗണ്ടിലേക്കും മാറ്റി. പിന്നീട് സംഘം ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി. കസബ പൊലിസ്, സൈബര്‍ പൊലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ജില്ലാ പൊലിസ് മേധാവി അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എം. സുജിത്, എസ്.ഐ.മാരായ എച്ച്. ഹര്‍ഷാദ്, വി.കെ റെജു, കെ. നിഷാദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ എ. നടരാജന്‍, എന്‍. സായൂജ്, സി. പ്രനൂപ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

The main accused in a ₹12-lakh fraud case involving a retired Indian Air Force officer has been arrested. The accused, Abdul Razak (40), a native of Aliparamba in Malappuram, was taken into custody by Kasaba Police from Kochi airport while attempting to flee abroad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധവളപത്രത്തിലെ രേഖകള്‍ വിശകലനം ചെയ്തത് എഐ ഉപയോഗിച്ച്; സീക്രട്ട് സെക്ഷനിലെ രേഖകള്‍ പുറത്തുവിട്ടതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം; ഗുരുതര ആരോപണവുമായി തോമസ് ഐസക്

Kerala
  •  2 days ago
No Image

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം 

Kerala
  •  2 days ago
No Image

"സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..."

Kerala
  •  2 days ago
No Image

മണിപ്പൂരില്‍ വീണ്ടും അശാന്തി പടരുന്നു; കാങ്‌പോക്പി ജില്ലയിലെ ആക്രമണങ്ങളില്‍ സ്ത്രീ ഉള്‍പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

എം.വി.ഡി ഓഫിസുകളിലെ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം: നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് 

Weather
  •  2 days ago
No Image

ഔദ്യോഗിക പകിട്ടുകൾ വേണ്ട; 'ഗാർഡ് ഓഫ് ഓണർ' നിരസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  2 days ago
No Image

കാമുകിമാര്‍ക്ക് ഐഫോണ്‍ സമ്മാനിക്കാന്‍ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകള്‍ മോഷ്ടിച്ചു; കൗമാരക്കാരെ 12 മണിക്കൂറിനുള്ളില്‍ പൊക്കി പൊലിസ്

National
  •  2 days ago
No Image

മൂന്നാം ദിനം മന്ത്രിയുടെ രാജി- ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡി.കെ, മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്ന് രാമലിംഗ റെഡ്ഡി

National
  •  2 days ago
No Image

ഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  2 days ago