സ്ത്രീതൊഴിലാളികളെ വീണ്ടും ജയിലിലേയ്ക്ക് കൊണ്ടുപോയത് മനുഷ്യാവകാശ ലംഘനം: സി.ആര്. നീലകണ്ഠന്
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സമരം ചെയ്ത് ജയിലില്‍ പോയവരുടെ റിമാന്റ് കാലാവധി തീര്‍ന്ന് കോടതി ജാമ്യം അനുവദിച്ചിട്ടും വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേയ്ക്ക് കൊണ്ടുപോയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്. നീലകണ്ഠന് പറഞ്ഞു. സ്ത്രീകളെന്ന മനുഷ്യത്വ പരിഗണനപോലും ഭരണകൂടം ഇവരോട് കാണിച്ചില്ല.
സംഭവം നടന്നത് രാഷ്ട്രീയമായ ഇടപെടല്‍ മൂലമാണ്. 20 വര്‍ഷക്കാലം തുശ്ചമായ വേതനത്തില്‍ ജോലി ചെയ്തവരെ പിരിച്ചുവിട്ടതിനേക്കാള്‍ ക്രൂരമായ നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ പ്രവര്‍ത്തകരെ പിരിച്ചുവിട്ട് പിന്‍വാതില്‍ നിയമനം നടത്തുന്നവരാണ് കരാര്‍ തൊഴിലാളികളുടെ സ്ഥിരനിയമനം ആവശ്യപ്പെട്ട് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."