HOME
DETAILS

വമ്പൻ റോഡ് ഷോക്ക് ഒരുങ്ങി വയനാട്; രാഹുലിനൊപ്പം ആവേശം പകരാൻ പ്രിയങ്ക ഗാന്ധിയുമെത്തും

  
Web Desk
April 03 2024 | 03:04 AM

priyanka gandhi will accompanied rahul gandhi on road show wayanad

കൽപറ്റ: വയനാട് യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പത്രിക സമർപ്പണത്തിന്റെ മുന്നോടിയായി വയനാട്ടിൽ ഇന്ന് റോഡ് ഷോ നടക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് ഒരു മണിക്കൂർ മുൻപ് കല്‍പ്പറ്റ ടൗണില്‍ റോഡ്‌ ഷോയുമുണ്ടാകും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ സിവില്‍സ്റ്റേഷന്‍ പരിസരത്ത് അവസാനിപ്പിക്കും. ഇതിന് ശേഷം വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണുരാജിന് രാഹുല്‍ ഗാന്ധി പത്രിക സമർപ്പിക്കും.

രാഹുൽ ഗാന്ധിക്കൊപ്പം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. മൂപ്പൈനാട്  തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന ഇരുവരും തുടർന്ന് റോഡ് ഷോയിലേക്ക് നീങ്ങും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്‌ഷോയിൽ രാഹുലിനൊപ്പമുണ്ടാകും.

മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ റോഡ്‌ ഷോയില്‍ ശക്തി തെളിയിക്കാൻ എത്തും. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും മാസ് ക്യാമ്പയിന്‍റെ തുടക്കമായിരിക്കും രാഹുലിന്‍റെ കൽപ്പറ്റയിലെ റോഡ്‌ഷോയെന്ന് നേതാക്കള്‍ പറഞ്ഞു.

അതേസമയം, കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഒൻപതും പ്രിയങ്ക ഗാന്ധിയുടെ ഏഴും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നാലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നടക്കുമെന്നാണ് വിവരം. കെ.പി.സി.സി നൽകിയ സ്റ്റാർ ക്യാമ്പയിനർ പട്ടികയിലാണ് ഇക്കാര്യം ഉള്ളത്.  എന്നാൽ ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല. പരിപാടി തീരുമാനിക്കുന്നത് എ.ഐ.സി.സിയാണെങ്കിലും ഘടകകക്ഷികൾ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി, കൊല്ലം, കോട്ടയം മണ്ഡലങ്ങളിൽ നിർബന്ധമായും ഇവരിൽ ഒരാൾ എത്തണമെന്ന അഭ്യർഥന കെ.പി.സി.സി മുന്നോട്ട് വച്ചിട്ടുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  15 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  15 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  16 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  17 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  17 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  17 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  17 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  17 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  18 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  18 hours ago