ജനകീയ കൂട്ടായ്മ കായംകുളത്ത് ഓണാഘോഷം നടത്തി
കായംകുളം: ജനകീയ കൂട്ടായ്മ കായംകുളത്ത് ഓണാഘോഷം സംഘടിപ്പിച്ചു. തെരുവില്‍ അലയുന്ന് ഉറ്റവരും ഉടയവരുമില്ലാത്തവരായ നൂറുകണക്കിന് ആളുകള്‍ക്ക് ഓണക്കോടിയും ഓണസദ്യയും ചികിത്സാ സഹായവും സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ മുന്നോടിയായി കായംകുളം ടൗണ്‍ ഹാളില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര കായംകുളം ജോയിന്റ് ആര്‍.ടി.ഒ സജി പ്രസാദ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരം ചുറ്റി പാര്‍ക്ക് മൈതാനത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഗാനരചയിതാവും കവിയുമായ അനില്‍ പനച്ചൂരാന്‍ ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് സ്തുര്‍ഹമായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വ്യക്തികളെ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍. ശിവദാസന്‍ ചടങ്ങില്‍ ആചരിച്ചു. അജ്‌സല്‍ സുധീറിന്റെ അധ്യക്ഷതയില്‍ കാട്ടിശ്ശേരി ഷാഹുല്‍ഹമീദ് സ്വാഗതവും ഡി. അശ്വിനിദേവ്, എ. ഇര്‍ഷാദ്, . ഇ. സമീര്‍, ജലാലുദ്ദീന്‍ മൗലവി, പി.എസ്. പ്രസന്നകുമാര്‍, കെ. മോഹനന്‍, ഗോപകുമാര്‍, റിജു, എ.എം. സത്താര്‍, സത്താര്‍കുഞ്ഞ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."