അപകടഭീഷണി ഉയര്‍ത്തി വഴിവിളക്കു പോസ്റ്റ്
കായംകുളം: ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തി വഴിവിളക്കു പോസ്റ്റ്. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് എതിര്‍വശം ഹൈവേ പാലത്തിനു സമീപമുള്ള വഴിവിളക്കു പോസ്റ്റാണ് റോഡിലേക്ക് ചരിഞ്ഞ് അപകടകരമായ നിലയില്‍ നില്‍ക്കുന്നത്.സി.കെ.സദാശിവന്‍ കായംകുളം എംഎല്‍എ ആയിരുന്ന കാലത്ത് സ്വകാര്യ കമ്പനികള്‍ക്ക് അലങ്കാരവഴിവിളക്ക് സ്ഥാപിച്ച് അതില്‍ പരസ്യം വെക്കാനായി അനുമതി നല്‍കിയിരുന്നു.
ഇതിന്‍പ്രകാരം ഒ.എന്‍.കെ ജംഗ്ഷന്‍ മുതല്‍ മുക്കട വരെ അലങ്കാര ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും കാലക്രമേണ വിളക്കുകള്‍ പ്രകാശിക്കാതായി.തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായതുമില്ല.ദേശീയപാതയില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തട്ടി മിക്ക പോസ്റ്റുകളും ഒടിഞ്ഞുകിടക്കുകയാണ്.കഴിഞ്ഞ ദിവസം ഏതോ വാഹനം തട്ടി റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന പോസ്റ്റ് രാത്രികാലങ്ങളില്‍ എത്തുന്ന കണ്ടെയ്‌നര്‍ ലോറികളോ ചരക്കുവാഹനങ്ങളോ തട്ടി കൂടുതല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.കമലാലയം ജംഗ്ഷന്‍ മുതല്‍ ഒ എന്‍ കെ ജംഗ്ഷന്‍വരെ വഴിവിളക്കുകള്‍ പ്രകാശിക്കാത്തതുമൂലം രാത്രികാലങ്ങലില്‍ ബസിലും മറ്റ് വാഹനങ്ങളിലും വന്നിറങ്ങുന്നവര്‍ക്ക് പിടിച്ചുപറി സംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."