വളമംഗലം ഹൈസ്‌കൂള്‍ റോഡ് തകര്‍ന്നു; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
തുറവൂര്‍: മന്നത്ത് ക്ഷേത്രത്തിന് തെക്ക് ഭാഗത്തേക്കുളള വളമംഗലം ഹൈസ്‌കൂള്‍ റോഡ് തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായി. ഈ റോഡിന്റെ ഇരുവശങ്ങളിലേയും ഫുട്പാത്തുകളെല്ലാം ഇടിഞ്ഞു തകര്‍ന്നതുമൂലം സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത ദയനിയ സ്ഥിതിയാണ്. പല കുട്ടികളും റോഡില്‍ സഞ്ചരിച്ചപ്പോള്‍ വീണ് പരുക്കേറ്റിട്ടുണ്ട്.
ഹൈസ്‌കൂളിന് പടിഞ്ഞാറെ ഭാഗത്ത് നിന്നും കോളനിയിലേക്ക് പോകുന്ന റോഡും ശോച്യാവസ്ഥയിലാണ്. മഴ പെയ്താല്‍ ജനങ്ങള്‍ക്ക് ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. റോഡിലൂടെ സൈക്കിളില്‍ സഞ്ചരിച്ച പല വിദ്യാര്‍ത്ഥികളും റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
രക്ഷാകര്‍ത്താക്കള്‍ക്ക് കുട്ടികളെ ഈ റോഡിലൂടെ സ്‌കൂളിലേക്ക് അയക്കാന്‍ ഭയമാണ്. ജിവന്‍ പണയം വെച്ചാണ് അപകടാവസ്ഥയിലായ ഈ റോഡിലൂടെ ജനങ്ങള്‍ സഞ്ചരിക്കുന്നത്. പല തവണ നാട്ടുകാര്‍ റോഡ് നന്നാക്കണമെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതില്‍ ശക്തിയായി പ്രതിഷേധമുണ്ട്. ജനകീയാവശ്യം പരിഗണിച്ച് ഇനിയെങ്കിലും വിദ്യാര്‍ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് മന്നത്ത് ക്ഷേത്രം - വളമംഗലം ഹൈസ്‌കൂള്‍ റോഡ് നന്നാക്കാന്‍ ബന്ധപ്പെട്ടവരും ജനപ്രതിനിധികളും തയ്യാറാകണമെന്ന ആവശ്യം ശക്തമായി. തുറവൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിന്റെ പരിധിയിലുളള മന്നത്ത് ക്ഷേത്രം - വളമംഗലം ഹൈസ്‌കൂള്‍ റോഡ് നന്നാക്കാന്‍ അധികൃതര്‍ അമാന്തം വിചാരിച്ചാല്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മടിക്കുകയില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."