തുറമുഖ തൊഴിലാളികള്‍ക്ക് 14.95 ലക്ഷം ധനസഹായം; വിതരണം തുടങ്ങി
ആലപ്പുഴ: ആലപ്പുഴ തുറമുഖ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 14.95 ലക്ഷം രൂപ ധനസഹായമായി നല്‍കി. ധനസഹായത്തിന്റെ വിതരണോദ്ഘാടനം തുറമുഖ ഓഫീസ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു.
നഗരസഭാംഗം കരോളിന്‍ പീറ്റര്‍ ആധ്യക്ഷ്യം വഹിച്ചു. പി.പി. ചിത്തരഞ്ജന്‍, പി.കെ. ഹരിദാസ്, ബി. അന്‍സാരി, എന്‍.കെ. ഗോപാലന്‍, തുറമുഖ വികസന സമിതി സെക്രട്ടറി പി. ജ്യോതിസ്, തുറമുഖ ഓഫീസര്‍ എബ്രഹാം വി. കുര്യാക്കോസ്, വി.സി. അലോഷ്യസ്, കൊച്ചുവാവ, പ്രൊഫ. ചന്ദ്രശേഖരന്‍ നായര്‍, വി. റസിയ എന്നിവര്‍ പങ്കെടുത്തു. ഇന്ന് (സെപ്റ്റംബര്‍ 10) തുറമുഖ ഓഫീസില്‍ നിന്നു തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യും.
തുറമുഖ തൊഴിലാളികളോ നിയമപരമായ പിന്‍തുടര്‍ച്ചാവകാശികളോ അവകാശം തെളിയിക്കുന്നതിനുള്ള രേഖകളായ ടോക്കണ്‍, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പണം കൈപ്പറ്റുന്നതിനായി ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് എന്നിവ ഹാജരാക്കി ധനസഹായം കൈപ്പറ്റാം. 5000 രൂപ വീതം 299 പേര്‍ക്കാണ് ധനസഹായം നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."