തിദ്കാര്‍ ജില്ലാതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: മണ്‍മറഞ്ഞ മഹാരഥന്മാരായ പണ്ഡിതന്മാരെ അനുസ്മരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ് സംസ്ഥാന സമിതിയുടെ തിദ്കാര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 9 മണിമുതല്‍ കണിയാപുരം വാദി അല്‍ ഉലൂം അറബിക് കോളജില്‍ നടത്തും.
മഹാരഥന്മാരായ സി.എച്ച് ഹൈദ്രൂസ് മുസ്‌ലിയാരെയും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെയും അനുസ്മരിച്ച് പദ്ധതിക്കു തുടക്കമാകും. ത്വലബാ വിങ് ചെയര്‍മാന്‍ മുഹമ്മദ് ജുറൈജിന്റെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ സമസ്താ ജില്ലാ സെക്രട്ടറി നസീര്‍ഖാന്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിക്കും.
വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം സമസ്താ ഓര്‍ഗനൈസര്‍ ഷെരീഫ് ദാരിമി കോട്ടയം അനുസ്മരപ്രഭാഷണവും പ്രഫ. ഷെമീര്‍ പെരിങ്ങമ്മല സംഘാടനം എന്ന വിഷയത്തില്‍ ക്ലാസും നയിക്കും. അഡ്വ. കെ.എസ്.എ ഹലീം കണിയാപുരം, അബ്ദുല്‍ഹക്കീം ഫൈസി, ഫഖ്‌റുദ്ദീന്‍ ബാഖവി ബീമാപ്പള്ളി, ഷാജഹാന്‍ ദാരിമി പനവൂര്‍, അയൂബ്ഖാന്‍ ഫൈസി, അന്‍സാര്‍ ബാഖവി, യഹിയ ഹുദവി, ഷാനവാസ് മാസ്റ്റര്‍, അബ്ദുസ്സലാം വേളി, അബദുല്ല മഹ്‌ളരി വിഴിഞ്ഞം, ഹസീം മുഹമ്മദ്, ഷാജുദ്ദീന്‍ ചിറയ്ക്കല്‍, ഉവൈസ് പതിയാങ്കര, നസീര്‍ മുസ്‌ലിയാര്‍ ചാന്നാങ്കര, മാഹീന്‍ അബൂബക്കര്‍ ഫൈസി കക്കായം, അല്‍ത്താഫ് ചിറയിന്‍കീഴ്, ഐമന്‍ വിഴിഞ്ഞം, ജാസിം നെടുമങ്ങാട് എന്നിവര്‍ സംസാരിക്കും. ത്വലബാ വിംഗ ജില്ലാ കണ്‍വീനര്‍ അംജദ്ഖാന്‍ പാച്ചിറ സ്വാഗതവും ത്വലബ് വിങ് ജില്ലാ ട്രഷറര്‍ ഷെഫീഖ് മുസ്‌ലിയാര്‍ കല്ലമ്പലം നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."