HOME
DETAILS

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ 5 രോഗികളില്‍ 4 പേരെ കണ്ടെത്തി; ഒരാളെക്കുറിച്ച് വിവരമില്ല

  
backup
September 10 2016 | 01:09 AM

%e0%b4%8a%e0%b4%b3%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8


പേരൂര്‍ക്കട: ആശുപത്രിസെല്ലിലെ ടൈലുകള്‍ ഇളക്കിമാറ്റി ചുമരുതുരന്ന് രക്ഷപ്പെട്ട 5 രോഗികളില്‍ 4 പേരെ കണ്ടെത്തി. ഒരാളെക്കുറിച്ച് വിവരമൊന്നുമില്ല.
ഊളമ്പാറയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് കഴിഞ്ഞദിവസം അധികൃതരുടെ നിസംഗതമൂലം രക്ഷപ്പെട്ടത്. ശേഷിച്ച ഒരാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ആശുപത്രി അധികൃതരും പൊലിസും അറിയിച്ചു.
കാണാതായയാള്‍ തിരുവനന്തപുരം സ്വദേശിയാണ്. ഇയാള്‍ നേരത്തേയും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
വ്യാഴാഴ്ചയാണ് ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുരോഗികള്‍ സെല്ലിന്റെ ബാത്‌റൂമിന്റെ ചുമര്‍ തുരന്നു ചാടിപ്പോയത്. ഇതില്‍ മൂന്നുപേര്‍ സമീപത്തെ എസ്.എ.പി ക്യാംപിലെ മതില്‍ ചാടിക്കടക്കുന്നതിനിടെ ക്യാംപ് പോലീസുകാരുടെ പിടിയിലായി. ശേഷിച്ചവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മറ്റൊരു ഭാഗത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച പൊലിസ് നടത്തിയ പരിശോധനയില്‍ ഒരാള്‍ കോട്ടയത്തുള്ള വീട്ടിലെത്തിയതായി മനസ്സിലാക്കി. ബന്ധുക്കളോട് ഇയാളെ ആശുപത്രിയിലേക്ക് തിരികെ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെമ്പഴന്തി സ്വദേശിയായ 19 വയസുള്ള യുവാവിനെയാണ് കണ്ടെത്താനുള്ളത്. ഇയാള്‍ നേരത്തേയും മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. വീട്ടില്‍ ഫോണ്‍ചെയ്ത് ആശുപത്രി അധികൃതര്‍ വിവരം അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്.
ആശുപത്രിയിലെ 26ാം നമ്പര്‍ വാര്‍ഡില്‍നിന്നാണ് അഞ്ചുപേരും രക്ഷപ്പെട്ടത്. ഈ വാര്‍ഡില്‍ ചെറിയ തോതില്‍ മാനസികഅസ്വാസ്ഥ്യമുള്ളവരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂട്ടിരിപ്പുകാരില്ലാത്തത് മുതലെടുത്താണ് ഇവര്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്.
ടോയ്‌ലറ്റിലെ നനഞ്ഞു കുതിര്‍ന്ന ടൈല്‍സ് ഇളക്കിമാറ്റിയ ശേഷം ഇവിടെ കുഴി എടുത്താണ് പുറത്തുകടന്നത്. ഇത് മറ്റാരും കാണാതിരിക്കാന്‍ ടെല്‍സ് കൊണ്ട മൂടുകയും ചെയ്തു. രോഗികള്‍ ചാടിപ്പോയ എസ്.എ.പി ക്യാംപിലെ പൊലിസുകാര്‍ അറിയിച്ചപ്പോഴാണ് ആശുപത്രി അധികൃതര്‍ വിവരം അറിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago