HOME
DETAILS

പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കും: മുഖ്യമന്ത്രി

  
backup
September 10 2016 | 01:09 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2-2


തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി 2016 വിപണന ശൃംഖലകളുടെ സംസ്ഥാനതല ഉദ്ഘാടനം പാളയത്തുളള ഹോര്‍ട്ടികോര്‍പ്പ് വിപണന കേന്ദ്രത്തില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉല്‍പാദന വര്‍ധനവ്, വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഇവയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍.
അധികം ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങള്‍ മറ്റു പ്രദേശങ്ങളില്‍ എത്തിക്കുന്നതിനുളള വിപണന ശൃംഖലകള്‍ കൂടി മെച്ചപ്പെടുത്തും. ഓരോരുത്തര്‍ക്കും ആവശ്യമുളള പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കേണ്ടതാണ്. അത്തരത്തിലുളള സംസ്‌കാരം വളര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ ഫാം
ഫ്രെഷ് കേരള വെജിറ്റബിള്‍സിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കുകയുണ്ടായി.
സുരക്ഷിത പച്ചക്കറികള്‍ വിപണനം ചെയ്യുന്ന ഇക്കോഷോപ്പുകള്‍ 200 എണ്ണം ആക്കി വര്‍ധിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷസ്ഥാനം വഹിച്ച കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനുളളില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം
പര്യാപ്തതയിലെത്തിക്കാന്‍ കഴിയും.
പച്ചക്കറി രംഗത്ത് വിവിധ ജാതി - മത സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണ്. ഇത്തരത്തില്‍ കൃഷി ഏറ്റെടുക്കുന്ന സംഘടനകള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  6 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago