വല്ലംനിറയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി
നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കുട്ടികള്‍ക്കായി ഒരുക്കിയ 'അങ്കണവാടി ജൈവഗ്രാമം' പദ്ധതിയുടെ ഭാഗമായുള്ള 'വല്ലംനിറ' യുടെ വിളവെടുപ്പ് വിതരണോത്ഘാടനം കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ നിര്‍വഹിച്ചു.
എം. എല്‍. എ. സി ദിവാകരന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു സ്വാഗതവും, ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍ സി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. കെ. മുരളി. എം. എല്‍.എ, ശബരീനാഥന് എം.എല്‍.എ, ചെറ്റച്ചല്‍ സഹദേവന് (ചെയര്മാന്, നെടുമങ്ങാട് മുനിസിപ്പാലിറ്റി), ആനാട് ജയന് (ജില്ലാപഞ്ചായത്ത് അംഗം എന്നിവര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ രണ്ടര ഏക്കര്‍ മണ്ണിലൊരുക്കിയ ജൈവഗ്രാമത്തിലെ വിളവെടുപ്പും മന്ത്രി നിര്‍വഹിച്ചു. അങ്കണവാടി കുട്ടികള്‍ക്ക് ജൈവ പച്ചക്കറി കിറ്റും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തിനുള്ളില്‍ വരുന്ന 164 അങ്കണവാടികളിലെ 1600 കുട്ടികള്‍ക്ക് ഏകദേശം 4000- കിലോ ഉല്‍പന്നങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. സ്വയം സഹായ സംഘങ്ങളും, കുടുംബശ്രീയും ജൈവ കൃഷി നടത്തിയ ഉല്പന്നങ്ങള്കൂടി ശേഖരിച്ചാണ് വല്ലംനിറ പദ്ധതിയ്ക്കായി 4000- കിലോ ബ്ലോക്ക് പഞ്ചായത്ത് ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."