HOME
DETAILS
MAL
നെയ്യാര്‍ മേളയ്ക്ക് വര്‍ണാഭമായ തുടക്കം
backup
September 10 2016 | 01:09 AM
നെയ്യാറ്റിന്‍കര: വ്യാപാരി വ്യവസായി സമിതിയും നെയ്യാറ്റിന്‍കര നഗരസഭയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന നെയ്യാര്‍ മേള 2016 ന് വര്‍ണ്ണാഭമായ തുടക്കം. ഇന്നലെ വൈകുന്നേരം 5 ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുല്‍ഫിക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത സാംസ്‌കാരിക ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്.
നിരവധി സന്നദ്ധ സംഘടനകളും സ്‌കൂള്‍കുട്ടികളും വ്യാപാരി വ്യവസായി സമിതി യൂനിറ്റുകളും അയല്‍ക്കൂട്ടങ്ങളും
ഘോഷയാത്രയില്‍ പങ്കെടുത്തു. വിവിധ കലാരുപങ്ങളായ മയിലാട്ടം, തെയ്യം , വാദ്യ മേളങ്ങള്‍, കുട്ടികളുടെ സ്‌കാറ്റിങ്, വിവിധ തരത്തിലുള്ള ഫ്‌ളോട്ടുകളും നഗരത്തിന് കൗതുക
മേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."