റെയില്‍വേ ചാര്‍ജ് വര്‍ധന കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന്
കരുനാഗപ്പള്ളി: തിരക്കനുസരിച്ച് റെയില്‍വേ ചാര്‍ജ്ജ് വര്‍ധിപ്പിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കോര്‍പറേറ്റുകളേയും കുത്തക മുതലാളിമാരെയും സഹായിച്ചുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.
സാധാരണക്കാരുടെ സഞ്ചാരമാര്‍ഗമായ റെയില്‍വേയില്‍ വിമാന സര്വിസിലേതുപോലെ സീസണ് ഫെയറാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം
ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.മൊയ്തീന്‍കുഞ്ഞ് ഐ.പി.എസ് റിട്ട, അഡ്വ.ഗോപാലപിള്ള, എ.എ. ഷാഫി, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, ഷീലാജഗദരന്, ജെ.എം.അസ്ലം, കുന്നേല്‍ രാജേന്ദ്രന്,
കെ.ശശിധരന്‍പിള്ള, ആര്.രവീന്ദ്രന്‍പിള്ള, ഷാജഹാന് പണിക്കത്ത്, കെ.ആര്.സജീവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."