ട്രെയിനിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം: തടയാൻ ശ്രമിച്ച പൊലിസുകാരന് കുത്തേറ്റു; പ്രതി പിടിയിൽ
ട്രെയിൻ യാത്രയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ മദ്യപാനി കുത്തിപ്പരിക്കേൽപ്പിച്ചു. കോട്ടയത്തുവെച്ച് ബുധനാഴ്ച രാത്രി പത്ത് മണിയോടെ മലബാർ എക്സ്പ്രസ്സിലാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ പത്തനംതിട്ട കൊടുമൺ സ്വദേശി അനിൽകുമാറിനെ റെയിൽവേ പൊലിസ് കസ്റ്റഡിയിലെടുത്തു.
സംഭവം നടന്നത് ഇങ്ങനെ:
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ആക്രമണം നടന്നത്.കോട്ടയത്ത് മലബാർ എക്സ്പ്രസ് എത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ട്രെയിനിനുള്ളിൽ പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലിസ് ഉദ്യോഗസ്ഥന് കുത്തേൽക്കുകയായിരുന്നു.
പ്രതിയായ അനിൽകുമാർ മദ്യലഹരിയിൽ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥൻ ഇടപെടുകയും പ്രതിയെ ശാന്തനാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അനിൽകുമാർ തന്റെ അരയിൽ ഒളിപ്പിച്ചു വെച്ചിരുന്ന കത്തി പുറത്തെടുത്ത് ഉദ്യോഗസ്ഥനെ കുത്തുകയായിരുന്നു.
പ്രതിയായഅനിൽകുമാർ പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്.ഇയാൾ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.മദ്യലഹരിയിലായിരുന്ന ഇയാളെ ഉടൻ തന്നെ മറ്റ് ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് കീഴ്‌പ്പെടുത്തി റെയിൽവേ പൊലിസിന് കൈമാറി.പരിക്കേറ്റ പൊലിസ് ഉദ്യോഗസ്ഥനെ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി. പൊലിസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."