HOME
DETAILS

മഞ്ഞപ്പടയുടെ മാന്ത്രികൻ മടങ്ങുന്നു; പുതുവർഷത്തിൽ ആരാധകരുടെ നെഞ്ചുതകർത്ത് അഡ്രിയാൻ ലൂണയുടെ വിടവാങ്ങൽ

  
January 01, 2026 | 6:45 AM

adrian luna transfer news kerala blasters captain to join foreign club on loan

കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിലൊരാളായ അഡ്രിയാൻ ലൂണ ഈ സീസണിൽ ക്ലബ്ബിനായി കളിക്കില്ല. 2025-26 സീസണിൽ താരം വായ്പാടിസ്ഥാനത്തിൽ (Loan) ഒരു വിദേശ ക്ലബ്ബിലേക്ക് മാറുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

വിടവാങ്ങൽ പരസ്പര സമ്മതത്തോടെ

ക്ലബ്ബും താരവും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. ഐ‌എസ്എൽ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും താരത്തിന്റെ വ്യക്തിപരമായ താൽപ്പര്യവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. 33-കാരനായ ലൂണയുടെ അഭാവം വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സിന് കടുത്ത തിരിച്ചടിയാകും.

മഞ്ഞപ്പടയുടെ ഉറുഗ്വേയൻ കരുത്ത്

2021 മുതൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഭിഭാജ്യ ഘടകമാണ് ലൂണ.ബ്ലാസ്റ്റേഴ്‌സിനായി കളിച്ച 87 മത്സരങ്ങളിൽ നിന്നായി 15 ഗോളുകളും നിരവധി അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.ടീമിനെ പ്രതിസന്ധി ഘട്ടങ്ങളിൽ നയിക്കുന്നതിൽ ലൂണ വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്.എന്നാൽ കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തിലും ഐ‌എസ്എൽ നേരിടുന്ന സാമ്പത്തിക-ഭരണ പ്രതിസന്ധികളിലും ലൂണ അതീവ നിരാശനായിരുന്നു. ലീഗ് കൃത്യമായി നടത്തുന്നതിനായി താരം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനോട് (AIFF) പരസ്യമായി അഭ്യർത്ഥിച്ചത് മുൻപ് വാർത്തയായിരുന്നു. നിലവിൽ വളരെ കുറഞ്ഞ ചിലവിൽ ലീഗ് നടത്താനാണ് ഫെഡറേഷൻ ആലോചിക്കുന്നത്.

ആരാധകർക്ക് കനത്ത ആഘാതം

പുതുവർഷത്തിൽ ടീമിലേക്ക് പുതിയ താരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ലൂണയുടെ വിടവാങ്ങൽ വലിയ ആഘാതമായി. "ലൂണയില്ലാത്ത ബ്ലാസ്റ്റേഴ്‌സിനെ ചിന്തിക്കാനാവില്ല" എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ കടുപ്പിച്ച് കേന്ദ്രം: എഐ ഉള്ളടക്കത്തിന് ലേബൽ നിർബന്ധം; നിയമലംഘനം നീക്കം ചെയ്യാൻ ഇനി 3 മണിക്കൂർ മാത്രം

National
  •  3 days ago
No Image

ഡ്രോൺ കണ്ടതും രക്ഷിതാക്കൾ ചിതറിയോടി; ജനലിൽ തൂങ്ങിക്കിടന്ന് 'തുണ്ട്' കൈമാറ്റം; മഹാരാഷ്ട്രയിൽ കോപ്പിയടി പിടികൂടി

crime
  •  3 days ago
No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  3 days ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  3 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  3 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  3 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  3 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  3 days ago
No Image

യുഎഇയിൽ ഇനി 6G വിപ്ലവം; മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് എത്തുമെന്ന് 'ഡു' സിഇഒ; ചരിത്രനേട്ടത്തിൽ കമ്പനി

uae
  •  3 days ago