HOME
DETAILS

കേരള ഹൈക്കോടതിക്ക് പുതിയ അമരക്കാരൻ; ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

  
Web Desk
January 01, 2026 | 3:48 PM

Kerala high court gets a new chief justice Soumen Sen to take charge on january 9

കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെൻ സെന്നിനെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സുപ്രിംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കി.

നിലവിൽ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിക്കുന്ന സൗമെൻ ജനുവരി 9-ന് ആണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുക. 2027 ജൂലൈ 27 വരെ അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും.

കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991-ലാണ് അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നീണ്ട ഇരുപത് വർഷത്തെ സേവനത്തിന് ശേഷം 2011 ഏപ്രിൽ 13-ന് അദ്ദേഹം കൊൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായി. പിന്നീട് കഴിഞ്ഞ ഓഗസ്റ്റിലാണ് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റത്.

കഴിഞ്ഞ ഡിസംബർ 18-നാണ് ജസ്റ്റിസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതിയുടെ തലപ്പത്തേക്ക് കൊണ്ടുവരാൻ സുപ്രിംകോടതി കൊളീജിയം കേന്ദ്രത്തിന് ശുപാർശ നൽകിയത്. നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

 

Justice Soumen Sen, the current Chief Justice of the Meghalaya High Court, has been appointed as the new Chief Justice of the Kerala High Court. He will officially take charge on January 9, 2026, succeeding Justice Nitin Jamdar, who is set to retire on the same day. The appointment follows a recommendation by the Supreme Court Collegium, which was recently cleared by the Central Government.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം

Kerala
  •  2 hours ago
No Image

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Kerala
  •  2 hours ago
No Image

ഇനി ബാഗിൽ നിന്ന് ലാപ്‌ടോപ്പ് പുറത്തെടുക്കേണ്ട; ദുബൈ വിമാനത്താവളത്തിൽ വിപ്ലവകരമായ മാറ്റവുമായി എഐ സ്കാനറുകൾ

uae
  •  2 hours ago
No Image

ബെംഗളൂരുവിൽ സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരക്ഷാവീഴ്ച; ഒളിക്യാമറ സ്ഥാപിച്ച് നടിയുടെ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം

National
  •  2 hours ago
No Image

ഷാർജയിൽ ഇനി എയർ ടാക്സിയും കാർഗോ ഡ്രോണുകളും; വൻ പദ്ധതിയുമായി എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  2 hours ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം

International
  •  3 hours ago
No Image

ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ

International
  •  3 hours ago
No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  3 hours ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  3 hours ago
No Image

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

crime
  •  3 hours ago