HOME
DETAILS

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

  
January 01, 2026 | 5:02 PM

charge sheet has been filed against suresh kumar for pushing a woman from a train

തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട കേസില്‍ പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റെയില്‍വേ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2025 നവംബര്‍ 2നാണ് കേസിനാസ്പദമായ സംഭവം. 

തിരുവനന്തപുരം സ്വദേശിയായ 19കാരിയാണ് ആക്രമണത്തിന് ഇരയായത്. കേരള എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് പ്രതി യുവതിയെ തള്ളിയിട്ടത്. പുകവലി എതിര്‍ത്തതിന്റെ പ്രതികാരമാണ് യുവതിയെ ആക്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. വര്‍ക്കല അയന്തി ഭാഗത്തുവെച്ച് പ്രതിയും, രണ്ട് യുവതികളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ പ്രതി യുവതിയെ പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. മറ്റൊരാളെ നടുവിന് ചവിട്ടി വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും വാതിലില്‍ പിടിച്ച് നിന്നതിനാല്‍ താന്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും സഹയാത്രിക മൊഴി നല്‍കിയിട്ടുണ്ട്. 

ട്രാക്കില്‍ വീണ് കിടക്കുകയായിരുന്ന 19കാരി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ടെയിനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് കൊച്ചുവേളിയില്‍ നിന്നാണ് റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

charge sheet has been filed against suresh kumar, a resident of panachamoodu, in the case of pushing a woman from a train. the railway police submitted the charge sheet in the chief judicial magistrate court, thiruvananthapuram. the incident occurred on november 2, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം; പുണ്യമാസത്തെ വരവേറ്റ് വിശ്വാസികൾ

qatar
  •  4 minutes ago
No Image

ബഹ്‌റൈനില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

bahrain
  •  7 minutes ago
No Image

മങ്കട സദാചാര കൊലപാതകം: അഞ്ച് പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി ഫെബ്രുവരി 20ന്

Kerala
  •  11 minutes ago
No Image

കോട്ടയത്ത് പറമ്പിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

Kerala
  •  13 minutes ago
No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  19 minutes ago
No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  44 minutes ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  an hour ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  an hour ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  an hour ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  an hour ago