HOME
DETAILS

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

  
Web Desk
January 01, 2026 | 5:09 PM

saudi arabia intensifies anti corruption drive 116 government officials arrested nationwide amid ongoing reforms

റിയാദ്: സഊദിയിൽ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിലെ 116 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ) നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്.

2025 ഡിസംബറിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളുടെ തുടർച്ചയായാണ് ഈ നീക്കം. ആകെ 1,440 പരിശോധനകൾ നടത്തിയ അതോറിറ്റി വിവിധ വകുപ്പുകളിലെ 466 പേരെ ചോദ്യം ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റികൾ, ഹൗസിംഗ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് അന്വേഷണ പരിധിയിലുള്ളത്.

കസ്റ്റഡിയിലെടുത്ത 116 പേരിൽ ചിലരെ ക്രിമിനൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. മറ്റുള്ളവരെ കൂടുതൽ നിയമനടപടികൾക്കായി ജുഡീഷ്യറിക്ക് കൈമാറും.

പൊതുമുതൽ സംരക്ഷിക്കുന്നതിനും ഭരണരംഗത്ത് സുതാര്യത ഉറപ്പാക്കുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സഊദി സർക്കാർ സ്വീകരിക്കുന്നത്. എല്ലാ രൂപത്തിലുള്ള അഴിമതിയെയും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് 'നസഹ' പ്രവർത്തിക്കുന്നത്. സാമ്പത്തികമോ ഭരണപരമോ ആയ അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ 980 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ വെബ്‌സൈറ്റ് വഴിയോ അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

സഊദിയിലെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സദ്ഭരണം പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം നടപടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

saudi arabia has intensified anti corruption measures leading to the arrest of 116 government officials. authorities said investigations targeted misuse of power bribery and financial violations as part of broader governance reforms aimed at transparency accountability and public trust nationwide

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a day ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a day ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a day ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a day ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago