HOME
DETAILS

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

  
Web Desk
January 01, 2026 | 5:25 PM

indias first vande bharat sleeper train will run on the guwahati-kolkata route

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ  റൂട്ടുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടിലാണ് പുതിയ ട്രെയിന്‍ സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 

വന്ദേഭാരത് സ്ലീപ്പറിന്റെ പരീക്ഷണ ഓട്ടമടക്കമുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോകോത്തര സൗകര്യങ്ങളും സുരക്ഷയും യാത്ര പ്രദാനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

16 കോച്ചുകളാണ് പുതിയ വന്ദേഭാരത് സ്ലീപ്പറിലുള്ളത്. 11 ത്രീടയര്‍ എസി കോച്ചുകള്‍, 4 ടു ടയര്‍ എസി കോച്ചുകള്‍, 1 ഫസ്റ്റ് എസി കോച്ച് എന്നിവയാണ് ഉണ്ടാവുക. 823 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവും. യാത്രക്കാരുടെ സുരക്ഷയ്ക്കായി 'കവച്' സംവിധാനവും ട്രെയിനില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

ട്രെിയനിന്റെ പരീക്ഷ സര്‍വീസ് ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ വന്ദേഭാരത് സ്ലീപ്പറുകള്‍ക്കാവും.

india’s first vande bharat sleeper train will run on the guwahati-kolkata route, announced railway minister ashwini vaishnaw.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago
No Image

മഹാരാഷ്ട്രയിൽ മുസ്‌ലിം മന്ത്രി ക്ഷേത്രം സന്ദർശിച്ചു, പിന്നാലെ പശു മൂത്രം ഒഴിച്ച് 'ശുദ്ധിയാക്കി' 

National
  •  a day ago
No Image

പാർക്കിംഗ് ഏരിയയിൽ 'ഓഫീസ്'; ലോകത്തെ അമ്പരപ്പിച്ച് യുഎഇ മന്ത്രിയുടെ ലാളിത്യം! വീഡിയോ വൈറൽ

uae
  •  a day ago
No Image

കോഴിക്കോട് തേനീച്ചക്കൂട് മോഷണം വ്യാപകം; പിന്നിൽ തേനീച്ചപ്പണി അറിയുന്ന വിരുതന്മാരെന്ന് കർഷകർ; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ അധിനിവേശം തുടർന്ന് ഇസ്റാഈൽ; ശക്തമായി അപലപിച്ച് ഖത്തർ

qatar
  •  a day ago
No Image

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; ഇന്നോവ കാറില്‍ കടത്തിയ 300 പൊതികള്‍ പിടിച്ചെടുത്ത് ഡാന്‍സാഫ് സംഘം

Kerala
  •  a day ago
No Image

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്

National
  •  a day ago
No Image

സീറ്റ് മോഹിച്ച് ഇറങ്ങുന്നവർ ശ്രദ്ധിക്കുക; പരാജയപ്പെട്ടാൽ പടിക്ക് പുറത്ത്, പിന്നെ പദവിയില്ല; സ്ഥാനാർഥി മോഹികൾക്ക് താക്കീതുമായി കെ.സി വേണുഗോപാൽ എം.പി

Kerala
  •  a day ago