HOME
DETAILS

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

  
Web Desk
January 01, 2026 | 5:39 PM

mobile scanning of people to check citizenship up police label bihari man as bangladeshi

ഗാസിയാബാദ്: സൂപ്പർ മാർക്കറ്റിലെ ബാർകോഡ് സ്കാൻ ചെയ്യുന്നതുപോലെ മനുഷ്യരുടെ പുറകിൽ മൊബൈൽ ഫോൺ വെച്ച് പൗരത്വം പരിശോധിക്കുന്ന ഉത്തർപ്രദേശ് പൊലിസിന്റെ നടപടി വിവാദമാകുന്നു. ഗാസിയാബാദിൽ നിന്നുള്ള ഈ വിചിത്രമായ പരിശോധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലിസിനെതിരെ വ്യാപക പരിഹാസവും വിമർശനവുമാണ് ഉയരുന്നത്.

പൗരത്വം തെളിയിക്കാൻ സർക്കാർ അംഗീകരിച്ചിട്ടുള്ള രേഖകൾ പരിശോധിക്കുന്നതിന് പകരം, മൊബൈൽ ഫോൺ ഉപയോഗിച്ച് ആളുകളുടെ പുറകിൽ സ്കാൻ ചെയ്യുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഗാസിയാബാദിലെ പൊലിസ് ഉദ്യോഗസ്ഥനായ അജയ് ശർമ്മയാണ് ഇത്തരത്തിൽ 'നിഗൂഢ' പരിശോധന നടത്തിയത്. വ്യക്തിയുടെ ശരീരത്തിൽ സ്കാൻ ചെയ്താൽ അയാളുടെ ജന്മസ്ഥലവും വിലാസവും ഫോണിൽ തെളിയുമെന്നാണ് ഉദ്യോഗസ്ഥന്റെ അവകാശവാദം.

പരിശോധനയ്ക്കിടെ ഒരാളെ സ്കാൻ ചെയ്ത പൊലിസ് ഉദ്യോഗസ്ഥൻ അയാൾ ബംഗ്ലാദേശിയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ പരിശോധനയ്ക്ക് വിധേയനായ വ്യക്തി ബിഹാറിലെ അരാരിയ സ്വദേശിയാണെന്ന് നാട്ടുകാർ വ്യക്തമാക്കിയതോടെ പൊലിസിന്റെ 'സ്കാനിങ് വിദ്യ' പൊളിഞ്ഞു. ഡിസംബർ 23-നാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഗാസിയാബാദിലെ ചേരി പ്രദേശങ്ങളിൽ ആണ് യുപി പൊലിസിന്റെ പരിശോധന നടന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്ന അവകാശവാദമുന്നയിച്ചാണ് യുപി പൊലിസും സിആർപിഎഫും പരിശോധന നടത്തിയത്.

സാങ്കേതികവിദ്യയെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു ആപ്പ് ഉപയോഗിച്ച് ഒരാളുടെ പൗരത്വം എങ്ങനെ കണ്ടെത്താൻ കഴിയുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വീഡിയോ വൈറലായതോടെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

 

 

In a controversial move, the Uttar Pradesh Police reportedly used mobile scanning technology on the streets to verify the citizenship of individuals. During the drive, a man originally from Bihar was mistakenly identified and labeled as a Bangladeshi national.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ കടുപ്പിച്ച് കേന്ദ്രം: എഐ ഉള്ളടക്കത്തിന് ലേബൽ നിർബന്ധം; നിയമലംഘനം നീക്കം ചെയ്യാൻ ഇനി 3 മണിക്കൂർ മാത്രം

National
  •  3 days ago
No Image

ഡ്രോൺ കണ്ടതും രക്ഷിതാക്കൾ ചിതറിയോടി; ജനലിൽ തൂങ്ങിക്കിടന്ന് 'തുണ്ട്' കൈമാറ്റം; മഹാരാഷ്ട്രയിൽ കോപ്പിയടി പിടികൂടി

crime
  •  3 days ago
No Image

റമദാൻ 2026: ഒമാനിൽ പ്രവൃത്തി സമയം കുറച്ചു; പൊതു-സ്വകാര്യ മേഖലകളിലെ പുതിയ സമയക്രമം ഇങ്ങനെ

oman
  •  3 days ago
No Image

ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരളം പൂർണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Kerala
  •  3 days ago
No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 days ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  3 days ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  3 days ago
No Image

റിയാദിൽ നിന്ന് ദോഹയിലേക്ക് രണ്ട് മണിക്കൂർ; സഊദി-ഖത്തർ അതിവേഗ ട്രെയിൻ കരാറിന് മന്ത്രിസഭാ അംഗീകാരം

Saudi-arabia
  •  3 days ago
No Image

സഊദിയിൽ വിസിറ്റിങ് വിസ ഓൺലൈൻ പുതുക്കൽ നിർത്തിവെച്ചു; വളരെ നേരത്തെയുള്ള നിയന്ത്രണം പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി

Saudi-arabia
  •  3 days ago
No Image

യുഎഇയിൽ ഇനി 6G വിപ്ലവം; മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് എത്തുമെന്ന് 'ഡു' സിഇഒ; ചരിത്രനേട്ടത്തിൽ കമ്പനി

uae
  •  3 days ago