കുട്ടികള്‍ക്കൊപ്പം ഓണമാഘോഷിക്കാന്‍ വൃദ്ധസദനത്തില്‍ നിന്ന് അവരെത്തി
വെട്ടത്തൂര്‍: വര്‍ഷങ്ങള്‍ക്കിപ്പുറം വൃദ്ധാശ്രമത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും പുറം ലോകത്ത് എത്തിയതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. അതും പാട്ടും കളികളും കുസൃതികളും നിറഞ്ഞ വിദ്യാലയ മുറ്റത്തേക്ക്. സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പി.ടി.എ മാനേജ്‌മെന്റ് ഭാരവാഹികളുടെയും സ്‌നേഹ സ്പര്‍ശത്തില്‍ അവര്‍ ഒറ്റപ്പെടലുകള്‍ മറന്ന് ആഹ്ലാദിച്ചു അനാഥരുടെയും അശരണരുടെയും അനുഭവങ്ങള്‍ പങ്കുവെച്ചു വെട്ടത്തൂര്‍ ഗവ. ഹൈസ്‌കൂളിലാണു കാരുണ്യത്തിന്റെ പൂക്കളമിട്ട് ഓണാഘോഷം നടത്തിയത്.
ഇന്നലെ രാവിലെ പൂക്കള മല്‍സരത്തോടെയാണു പരിപാടികള്‍ ആരംഭിച്ചത്. മാവേലി, വടംവലി, ഉറിയടി മല്‍സരങ്ങളും അരങ്ങേറി. ഇതിനിടെ വെട്ടത്തൂര്‍ ആകാശപ്പറവയിലെ 30 അന്തേവാസികള്‍ ഫാദര്‍ പോളിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെത്തിയതോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികള്‍ വരവേറ്റു. തുടര്‍ന്ന് അവരോടൊപ്പം പൂക്കളമിട്ടു പാട്ടുകള്‍ പാടി ഓണമുണ്ടു. അന്തേവാസികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച വിദ്യാര്‍ഥികള്‍ കയ്പും മധുരവും തിരിച്ചറിഞ്ഞു. മുഴുവന്‍ അന്തേവാസികള്‍ക്കും ഓണപ്പുടവകളും വിതരണം ചെയ്തു. പരിപാടിക്കു പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍, പി.ടി.എ.പ്രസിഡന്റ് പി.എം.സൈതാലിക്കുട്ടി, എസ്.എം.സി ചെയര്‍മാന്‍ കെ.ടി.മുസ്തഫ കമാല്‍, എം.സൈതലവി മാസ്റ്റര്‍, എം.ജ്യോതി, പ്രിന്‍സിപ്പല്‍ കെ.അബ്ദുല്‍ കരീം, ഹെഡ്മിസ്ട്രസ് എം.എ.ആമിനാബീവി, അധ്യാപകരായ പി.ജെ.ഉമാദേവി, സുരേഷ് കുമാര്‍, സുനില്‍ കുമാര്‍, കെ.പി.ബഷീര്‍ നേത്യത്വം നല്‍കി.
ഫോട്ടോ: ആകാശപ്പറവകള്‍ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ വെട്ടത്തൂര്‍ ഹൈസ്‌കൂളില്‍ ഓണസദ്യയുണ്ണുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."