ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്
പാലക്കാട്: ആലത്തൂരിൽ തനിച്ച് താമസിക്കുന്ന 65-കാരിയെ ലൈംഗികമായി ആക്രമിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡ് ബൂത്ത് പ്രസിഡന്റ് പാടൂർ സ്വദേശി സുരേഷ് (സുര) ആണ് പ്രതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി ആലത്തൂർ പൊലിസ് തിരച്ചിൽ ഊർജിതമാക്കി.
കാവശേരി പാടൂരിലെ പുറമ്പോക്ക് ഭൂമിയിൽ ചെറിയ കൂര കെട്ടി കഴിയുന്ന വയോധികയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. വയോധിക ഉറങ്ങിക്കിടക്കുമ്പോൾ കൂരയുടെ വശങ്ങൾ തകർത്ത് പ്രതി അകത്തുകയറുകയായിരുന്നു.
ലൈംഗികമായി ഉപദ്രവിക്കാനുള്ള നീക്കം വയോധിക പ്രതിരോധിച്ചതോടെ, ഇവരെ കഴുത്ത് ഞെരിച്ച് കൊല്ലാൻ പ്രതി ശ്രമിച്ചു. പ്രതിയുടെ പിടിയിൽ നിന്ന് കുതറിമാറി പുറത്തേക്ക് ഓടിയ വയോധിക ബഹളം വെക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെയാണ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. പരിക്കേറ്റ വയോധികയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈംഗികാതിക്രമത്തിന് പുറമെ മറ്റ് അക്രമ സംഭവങ്ങളിലും സുരേഷ് പ്രതിയാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അതിക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുരേഷും മൂന്ന് കൂട്ടാളികളും ചേർന്ന് പാടൂർ അങ്ങാടിയിൽ പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. മദ്യലഹരിയിലായിരുന്ന സംഘം അങ്ങാടിയിലെ ഡിവൈഎഫ്ഐയുടെ ഫ്‌ളക്‌സ് ബോർഡുകൾ തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടും സുരേഷിനും സംഘത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.
വയോധികയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത ആലത്തൂർ പൊലിസ്, ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Police have registered a case against a local BJP leader in Alathur, Palakkad, for allegedly sexually assaulting and attempting to murder a 65-year-old woman. The accused, identified as Suresh (also known as Sura), is the BJP booth president of the second ward in Kavasseri Panchayat. The incident took place in the early hours of Friday at Padur. According to the complaint, Suresh broke into the victim's small hut while she was asleep. When she resisted his sexual advances, he allegedly attempted to strangle her. The woman managed to escape and alerted neighbors, causing the accused to flee the scene.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."